ലോകത്തിൽ ഏറ്റവും അധികം ഏലം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഗ്വാട്ടിമാല (Guatemala). പ്രീമിയം ഗ്രീൻ കാർഡമത്തിന് (premium green cardamom) പേരുകേട്ട രാജ്യം ലോകത്തിലെ മൊത്തം ഏലം വിതരണത്തിന്റെ 50 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നു. ഏലം ഉത്പാദനത്തിൽ ഗ്വാട്ടിമാലയ്ക്ക് തൊട്ടുപുറകിൽ, അതായത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

India cardamom production

പ്രതിവർഷം ഏകദേശം 35000 മുതൽ 40000 മെട്രിക് ടൺ വരെ ഏലമാണ് ഗ്വാട്ടിമാല ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ്. അതേസമയം ഇന്ത്യയിലാകട്ടെ, പ്രതിവർഷം 20000 മുതൽ 22000 മെട്രിക് ടൺ വരെ ഏലമാണ് ഉത്പാദിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള ഏലം കൃഷി. മലബാർ, മൈസൂർ ഇനങ്ങളാണ് ഇന്ത്യയിലെ പ്രമുഖ ഏലം വെരൈറ്റികൾ.

നേപ്പാൾ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവയാണ് ഏലം ഉത്പാദനത്തിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ.

Guatemala leads global cardamom production, but India ranks a close second, producing 20,000-22,000 MT annually, primarily in Kerala, Tamil Nadu, and Karnataka

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version