ഇത്തവണയും ഓണവില്പനയിൽ ബമ്പറടിക്കാൻ ബെവ്കോ. ഓണക്കാലത്തെ ഉത്രാടദിനത്തിലെ മദ്യവിൽപ്പനയുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് മദ്യവിൽപനയിൽ ഒന്നാമത് എത്തിയത്. കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതൽ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിനെ മറികടന്നാണ് ആശ്രമം ഒന്നാമതെത്തിയത്. ഇവിടെ മാത്രം 1.15 കോടിയുടെ മദ്യം ഉത്രാടദിനത്തിൽ വിറ്റഴിച്ചു. ഇത്തവണ രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട്ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്.1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലെറ്റും സ്വന്തമാക്കി.
ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപനയാണ് നടന്നത്.തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകൾ അവധിയായിരുന്നു . അതുകൊണ്ടുതന്നെ ഉത്രാട ദിനത്തിൽ ബെവ്കോയിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി. ഇത്തവണ നാലാം ഓണമായ ചതയ ദിനത്തിലും മദ്യ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് മൂന്നാം ഓണമായ അവിട്ടദിനത്തിലും, ചതയ ദിനത്തിലും ഇക്കുറി മദ്യവില്പന വർധിക്കുമെന്നാണ് കണക്കു കൂട്ടൽ. ഉത്രാട ദിനത്തിൽ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവിൽപന നടന്നത്.
2022 വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ 2023 ൽ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് കഴിഞ്ഞ വർഷമുണ്ടായത്.
ഓണക്കാല മദ്യ വിൽപനയിലൂടെ സർക്കാർ ഖജനാവിലേക്ക് നികുതിയിനത്തിൽ 675 കോടി രൂപയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.
Bevco sets new records with Rs 124 crore worth of liquor sold on Uthrada day during Onam 2024. Kollam’s Ashramam outlet leads in sales, followed by Karunagappally and Chalakudy. Learn more about the surge in Onam liquor sales.