നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി വിവാഹിതരായത്. ഈ വർഷം മാർച്ചിൽ വിവാഹനിശ്ചയം കഴിഞ്ഞ  സിദ്ധാർഥും അദിതിയും ഏറെക്കാലമായി ലിവിംഗ് ടുഗദർ ആയിരുന്നു. 2021 ൽ മഹാമസുദ്രം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ‘ നീയാണെന്റെ സൂര്യൻ. എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആന്റ് മിസ്റ്റർ അദു – സിദ്ധു ‘ വിവാഹച്ചിത്രങ്ങൾ പങ്കുവെച്ച് അദിതി കുറിച്ചത് ഇങ്ങിനെ ആണ്.

റിപ്പോർട്ടുകൾ പ്രകാരം സിദ്ധാർത്ഥിൻ്റെയും അദിതി റാവു ഹൈദരിയുടെയും മൊത്തം ആസ്തി 130 കോടി രൂപയാണ്. 2006-ൽ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദിതിയുടെ ആസ്തി 60-62 കോടി രൂപയും 2003-ൽ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ഭർത്താവ് സിദ്ധാർത്ഥിൻ്റെ ആസ്തി 70 കോടി രൂപയുമാണ്.

രണ്ട് അഭിനേതാക്കളുടെയും പ്രധാന വരുമാന സ്രോതസ്സ് സിനിമകളിൽ നിന്നും ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നുമാണ്. റിപ്പോർട്ടുകൾ പ്രകാരം അദിതി ഒരു സിനിമയ്ക്ക് ഏകദേശം ഒരു കോടി രൂപ ഈടാക്കുന്നു. കൂടാതെ ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്ന് പ്രതിമാസം 40-50 ലക്ഷം രൂപ സമ്പാദിക്കുന്നുമുണ്ട്. ഹീരമാണ്ഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏകദേശം 1 കോടി മുതൽ 1.5 കോടി രൂപ വരെ പ്രതിഫലം ലഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ആഡംബര ഭവനങ്ങൾ സിദ്ധാർത്ഥിന് സ്വന്തമായുണ്ട്. അദിതിക്ക് മുംബൈയിലെ വെർസോവയിൽ ഒരു ആഡംബര അപ്പാർട്ട്‌മെൻ്റ് ഉണ്ട്. അതിൻ്റെ ദൃശ്യങ്ങൾ അദിതി ഇടയ്ക്കൊക്കെ ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുമുണ്ട്.  വിശാലമായതും ധാരാളം കലാസൃഷ്ടികളുള്ള ഒരു ഇടമാണ് അദിതിയുടെ വീട്. ചെറുപ്പത്തിൽ പിതാവ് നിർമ്മിച്ച ഒരു ഡോൾഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദിതി ഈ വീടിന് ഇൻ്റീരിയറുകൾ നൽകിയിരിക്കുന്നത്. ഹൈദരാബാദിൽ ഒരു തറവാട് വീടും അദിതിയ്ക്ക് ഉണ്ട്.

2022 മെയ് മാസത്തിൽ, അദിതി റാവു ഹൈദരി തൻ്റെ കാർ ശേഖരത്തിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു ആഡംബര ഔഡി ക്യൂ 7 ചേർത്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഒരു മെഴ്‌സിഡസ് ബെൻസ് GLS, BMW X7 എന്നിവയും അദിതിയുടെ വാഹന ശേഖരത്തിൽ ഉൾപ്പെടുന്നു. ഈ കാറുകളുടെ പ്രാരംഭ വില യഥാക്രമം 1.32 കോടി രൂപയും 1.30 കോടി രൂപയുമാണ്. വാഹന പ്രേമത്തിൽ ഒട്ടും പിന്നിലല്ലാത്ത സിദ്ധാർത്ഥ്, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഔഡി എ4 എന്നിവ ഉൾപ്പെടുന്ന വിലകൂടിയ കാറുകളുടെ ഒരു ശേഖരം ഉള്ള ആളാണ്.

അദിതി റാവു ഹൈദാരി വിലകൂടിയ പാദരക്ഷകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട ആളാണ്. ഗൂച്ചി, ചാനൽ, മറ്റ് അന്താരാഷ്ട്ര ബ്രാൻഡുകൾ എന്നിവയുടെ വിലകൂടിയ സ്‌നീക്കറുകൾ ധരിച്ച് പലപ്പോഴും അദിതി ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 2012-ലെ NDTV റിപ്പോർട്ട് പ്രകാരം അദിതി റാവു ഹൈദരിയുടെ കൈവശം 200 ജോഡി ഷൂകൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ഇപ്പോൾ അത് നാലിരട്ടി എങ്കിലും ആയിട്ടുമുണ്ടാവും. 

Actors Siddharth and Aditi Rao Hydari tied the knot after years of dating. With a combined net worth of Rs 130 crore, they lead a luxurious life, owning multiple homes, cars, and lavish collections.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version