ഓണമൊക്കെ കൂടി അവധി കഴിഞ്ഞു വിദേശത്തേക്കു പോകുമ്പോൾ നാട്ടിൽ വൃത്തിയായി ഉണക്കിയ മീനുകൾ കൂടി കൊണ്ട് പോയാലോ…? മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും. ഓണാവധി കഴിഞ്ഞു വിദേശത്തേക്ക് തിരികെ ജോലിക്കു പോകുന്നവരുടെ ഇഷ്ട ഇടമാണ് ആലപ്പുഴ പാണാവള്ളിയിൽ സംരംഭക ദമ്പതികളുടെഓൺലൈൻ ഉണക്ക മൽസ്യ സംരംഭം. കായൽ ചെമ്മീൻ,നങ്ക്,മുള്ളൻ,കടൽ വരാൽ കൊഴുവ എന്നിവയൊക്കെ പാക്കറ്റ് ആയി ഒരുക്കി വിനോദ്കുമാറിന്റെയും, ഭാര്യ ജോഷികയുടെയും സംരംഭം പേരെടുത്തിരിക്കുന്നു. വീട്ടിൽ തന്നെയാണ് ഇവരുടെ ഉണക്കമീൻ യുണിറ്റ്.
നല്ല വെയിൽ ഉണ്ടെങ്കിൽ ഒറ്റദിവസം കൊണ്ട് ഉണക്ക മീൻ റെഡിയാകും. വെയിൽ കുറവാണെങ്കിൽ ഒരാഴ്ച വേണ്ടി വരും. കടൽ വാരലിനും, കൊഴുവക്കും എപ്പോളും നല്ല ഡിമാൻഡാണ്. ഫേസ് ബുക്കിലെ ഒരു കുഞ്ഞു സംരംഭം , എന്റെ കൃഷി വെബ്സൈറ്റ് എന്നിവ വഴിയാണ് ഓൺലൈൻ വിപണി കണ്ടെത്തുന്നത്. വാങ്ങിയവർ തന്നെ വീണ്ടും വാങ്ങും. പിന്നെ പരിചയക്കാരും ബന്ധുക്കളും ഉണക്കമീൻ സ്ഥിരമായി തേടിയെത്താറുണ്ടെന്നു വിനോദ്കുമാർ പറയുന്നു.
നിലവിൽ വീട്ടിൽ പ്രവർത്തിക്കുന്ന സംരംഭം അല്പം കൂടി വിശാലമായ ഒരു യൂണിറ്റിലേക്ക് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഈ സംരംഭകർ. ഓണക്കാലത്തും വിനോദിന്റെ സംരംഭത്തിൽ നല്ല തിരക്കാണ്. ഓണം കൂടാൻ നാട്ടിലെത്തിയവർ തിരികെ പോകുമ്പോൾ സ്ഥിരമായി കൊണ്ടുപോകാറുള്ള ഉണക്കമീൻ വിഭവങ്ങൾ തയാറാക്കി പാക്ക് ചെയ്യുന്ന തിരക്കിലാണിവർ . സംരംഭത്തിന് ഒരു കൈത്താങ്ങ് – ഇവരുടെ ഈ സംരംഭത്തിന് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക്, ഉണക്ക മൽസ്യം അടക്കമുള്ള ഇവരുടെ ഉത്പന്നങ്ങൾ വാങ്ങാൻ 9745142741 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം. അത് വിനോദിന്റെ മുന്നോട്ടുള്ള സംരംഭക യാത്രയ്ക്ക് കരുത്തേകും.
Vinod Kumar and Joshika’s dried fish venture from Alappuzha is a hit among those heading abroad after Onam. Their sun-dried backwater prawns, mullet, and sea eel are in high demand and can be stored for months.