ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള മുന്നൊരുക്കമാണ് മന്ത്രിസഭ തീരുമാനത്തിൽ തെളിയുന്നത്.   തിരെഞ്ഞെടുപ്പ്  നടപടികൾക്കുള്ള സമയം ലാഭിക്കാനും കേന്ദ്ര-സംസ്ഥാനങ്ങളിലെ ഭരണ സ്ഥിരത ഉറപ്പാക്കാനും അതുവഴി രാജ്യം മെച്ചപ്പെട്ട വളർച്ചയും വികസനവും കൈവരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ .

ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും, തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ചുകൊണ്ടാണ് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.

 രാജ്യവ്യാപകമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു ഒരു ദിവസം നടത്താനും ഒരുമിച്ചു  വിധിയറിയാനും  സംവിധാനമുണ്ടാകും.  തുടർന്ന് 100 ദിവസങ്ങൾക്കകം പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കാനും നിർദേശിക്കുന്നതാണ് റിപ്പോർട്ട്.

ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ദേശീയ തലത്തിൽ ഒറ്റ വോട്ടർപട്ടികയായിരിക്കും അതിനായി തിരെഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പട്ടിക തയാറാക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താൻ പാകത്തിൽ നിയമസഭകളുടെയും സർക്കാറുകളുടെയും കാലാവധി ക്രമീകരിക്കാൻ രാംനാഥ് കോവിന്ദ് സമിതി നിർദേശിച്ചിട്ടുണ്ട്. തൂക്കു സഭകൾ, അവിശ്വാസ പ്രമേയം, കൂറുമാറ്റം തുടങ്ങിയ പ്രശ്‌നവിഷയങ്ങൾക്കുള്ള മാർഗരേഖയും റിപ്പോർട്ട് മുന്നോട്ടു വെക്കുന്നു.  അത്തരത്തിൽ ഒരു മന്ത്രിസഭാ പിരിച്ചു വിടേണ്ടി വന്നാൽ അടുത്ത ഒറ്റ തിരെഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതിയ സർക്കാരിനായി ഉപ തിരെഞ്ഞെടുപ്പ് നടത്താം.   .

കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യങ്ങളിൽ ഏകീകൃത സർക്കാരിനുള്ള വ്യവസ്ഥയും കമ്മിഷൻ പ്രത്യേകം ശുപാർശ ചെയ്‌തു. ഒരേസമയം വോട്ടെടുപ്പ് നടത്താനുള്ള സമയം രാംനാഥ് കോവിന്ദ് പാനൽ വ്യക്തമാക്കിയിട്ടില്ല. പാനലിൻ്റെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിശോധിക്കുന്നതിനായി ഒരു ‘ഇംപ്ലിമെൻ്റേഷൻ ഗ്രൂപ്പ്’ രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

കോവിന്ദ് പാനൽ 18 ഭരണഘടന ഭേദഗതികൾ ശുപാർശകളാണ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ഇതിൽ പലതിനും സംസ്ഥാന അസംബ്ലികളുടെ അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും, പാർലമെൻ്റ് പാസാക്കേണ്ട ചില ഭരണഘടന ഭേദഗതി ബില്ലുകൾ ആവശ്യമാണ്.  മന്ത്രിസഭ റിപ്പോർട്ട് അംഗീകരിച്ച സാഹചര്യത്തിൽ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ഭരണഘടന, ജനപ്രാതിനിധ്യ നിയമഭേദഗതി ബില്ലുകൾ ദേശീയ തലത്തിൽ വിശദ കൂടിയാലോചനകൾക്കു ശേഷം സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.

 ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ എന്നിവ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ള ഈ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്.

The Union Cabinet has approved the “One Country, One Election” scheme, aiming to synchronize Lok Sabha, state legislature, and local elections. Learn about the proposed changes, the Kovind Panel’s recommendations, and the impact on governance and administration.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version