ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 32-കാരിയായ മോഹന.

അടുത്തകാലംവരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്, പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയർ ബേസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. അടുത്തിടെ ജോദ്പുരിൽ നടന്ന തരംഗ് ശക്തി എന്ന സേനാ ആഭ്യാസത്തിന്റെയും ഭാഗമായിരുന്നു.  ഈ സൈനികാഭ്യാസത്തിനിടെയാണ് മോഹനയെ തേടി ഈ തകർപ്പൻ നേട്ടം എത്തിയത്. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) മാത്രമല്ല ഇന്ത്യയുടെ സായുധ സേനയിലെ ലിംഗസമത്വത്തിനും ഒരു സുപ്രധാന നാഴികക്കല്ല് എന്ന് കൂടി അടയാളപ്പെടുത്താം.

1992 ജനുവരിയിൽ രാജസ്ഥാനിലെ ജുൻജുനുവിൽ ജനിച്ച മോഹന സിംഗ് സൈനിക സേവനത്തിൽ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. മോഹനയുടെ പിതാവ് പ്രതാപ് സിംഗ് ജിതർവാൾ ഒരു വിരമിച്ച IAF മാസ്റ്റർ വാറൻ്റ് ഓഫീസറാണ്.  മുത്തച്ഛൻ  മരണാനന്തര ബഹുമതിയായി വീർ ചക്ര നേടിയിട്ടുള്ള ആളും. കുടുംബത്തിൻ്റെ സൈനിക പശ്ചാത്തലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചെറുപ്പം മുതലേ ഒരു യുദ്ധവിമാന പൈലറ്റാകാനുള്ള ആഗ്രഹം മോഹനയ്ക്ക് ഉണ്ടായിരുന്നു. പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന ആളുകൂടിയാണ് മോഹന.

ഇന്ത്യൻ വ്യോമസേനയിൽനിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നുവനിതകളിൽ ഒരാളായിരുന്നു രാജസ്താനിലെ ജുൻജുൻ സ്വദേശിനിയായ മോഹന. ഭാവന കാന്ത്, അവണി ചതുർവേദി എന്നിവരായിരുന്നു മറ്റുരണ്ടുപേർ. ഇരുവരും നിലവിൽ എസ്.യു 30 എം.കെ.ഐ യുദ്ധവിമാനങ്ങൾ പറത്തുകയാണ്. 2018-ല്‍ ആവണി ചതുര്‍വേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യന്‍വനിത. 2016-ലാണ് യുദ്ധവിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിച്ചുതുടങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവിൽ 20 വനിതാ ഫൈറ്റർ പൈലറ്റുമാരാണുള്ളത്.

Squadron Leader Mohana Singh becomes the first woman to fly the Tejas fighter jet, marking a milestone in Indian military aviation and gender equality in the armed forces.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version