റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളുമായ മുകേഷ് അംബാനി ആഡംബര ജീവിതത്തിന് എന്നും മുന്നിൽ തന്നെ ഉള്ള ആളാണ്. ഫോർബ്സിൻ്റെ കണക്കനുസരിച്ച് 9.2 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം, സ്വകാര്യ ജെറ്റുകൾ, കാറുകൾ, വീടുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഒരു ശേഖരം കൈവശം വച്ചിരിക്കുന്ന ആളാണ്. വ്യോമയാനത്തോട് അംബാനിയുടെ ഇഷ്ടം എല്ലവർക്കും അറിയുന്നതാണ്. അതുകൊണ്ട് തന്നെ ഈ ആഡംബര ശേഖരത്തിലേക്ക് മുകേഷ് അംബാനി ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 MAX 9 കൂടി ചേർക്കുകയാണ്. ഏതൊരു ഇന്ത്യൻ വ്യവസായ പ്രമുഖനും ആഗ്രഹിക്കുന്നത് പോലെ ഏറ്റവും ചെലവേറിയ സ്വകാര്യ വിമാനം ആണ് ഈ ബിസിനസ്സ് ജെറ്റ്.
മുകേഷ് അംബാനിയുടെ ബോയിംഗ് 737 MAX 9 അവലോകനം
മോഡൽ: ബോയിംഗ് 737 MAX 9
എഞ്ചിനുകൾ: രണ്ട് CFMI LEAP-1B എഞ്ചിനുകൾ
ദൂരപരിധി: 6,355 നോട്ടിക്കൽ മൈൽ (11,770 കിലോമീറ്റർ)
ചെലവ്: 1,000 കോടി രൂപയിൽ കൂടുതൽ (പരിഷ്കരണങ്ങൾ ഉൾപ്പെടെ)
ഇന്ത്യയിലെ വരവ്: ഓഗസ്റ്റ് 27, 2024
നിലവിലെ സ്ഥാനം: ഡൽഹി എയർപോർട്ട്, മുംബൈയിലേക്കുള്ള ട്രാൻസ്ഫർ കാത്തിരിക്കുന്നു
മുകേഷ് അംബാനിയുടെ ബോയിംഗ് 737 MAX 9 ൻ്റെ വില
അംബാനി അടുത്തിടെ വാങ്ങിയ ബോയിംഗ് 737 മാക്സ് 9 ന് 118.5 മില്യൺ ഡോളറാണ് അതായത് ഏകദേശം 987 കോടി രൂപ ആണ് അടിസ്ഥാന വില. അംബാനി കുടുംബം ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ്സ് ജെറ്റിനായി 1000 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് എന്ന പദവി നിലവിൽ ഇതിനു സ്വന്തമാണ്.
ബോയിംഗ് 737 MAX 9 ൻ്റെ സവിശേഷതകൾ
ബോയിംഗ് 737 MAX 9 അതിൻ്റെ മുൻഗാമിയായ ബോയിംഗ് MAX 8 നെ അപേക്ഷിച്ച് വിശാലമായ ക്യാബിൻ ആണുള്ളത്. രണ്ട് CFMI LEAP-1B എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ ജെറ്റ്ന് 6,355 നോട്ടിക്കൽ മൈൽ (11,770 കി.മീ) സഞ്ചരിക്കാനാകും. യാത്രക്കാർക്ക് വേഗതയും ആഡംബരവും പ്രദാനം ചെയ്യുന്ന ജെറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച സ്വകാര്യ ജെറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
മുകേഷ് അംബാനിയുടെ സ്വകാര്യ ജെറ്റ് ശേഖരം
പുതിയ ബോയിംഗ് 737 മാക്സ് 9 കൂടാതെ, മുകേഷ് അംബാനിക്ക് മറ്റ് ഒമ്പത് സ്വകാര്യ ജെറ്റുകളുടെ ഒരു ശേഖരം വേറെയുണ്ട്. അദ്ദേഹത്തിൻ്റെ ശേഖരത്തിൽ ബൊംബാർഡിയർ ഗ്ലോബൽ 6000, രണ്ട് ഫാൽക്കൺ 900 ജെറ്റ്, ഒരു Embraer ERJ-135 എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബോയിംഗ് 737 മാക്സ് 9 ഇന്ത്യയിലെത്തി
സ്വിറ്റ്സർലൻഡിലെ യൂറോ എയർപോർട്ട് ബാസൽ-മൾഹൗസ്-ഫ്രീബർഗിൽ നടത്തിയ വിപുലമായ പരിഷ്കാരങ്ങൾക്ക് ശേഷം ആണ് മുകേഷ് അംബാനിയുടെ ബോയിംഗ് 737 മാക്സ് 9 ഇന്ത്യയിലെത്തിയത്. യാത്രയ്ക്ക് മുമ്പ് വിമാനം സ്വിറ്റ്സർലൻഡിൽ ക്യാബിൻ മെച്ചപ്പെടുത്തലുകൾക്കും ഒന്നിലധികം പരീക്ഷണ പറക്കലുകൾക്കും വിധേയമായി. എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജെറ്റ് ബേസൽ, ജനീവ, ലണ്ടൻ ലൂട്ടൺ വിമാനത്താവളങ്ങളിൽ ആറ് പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
2024 ഓഗസ്റ്റ് 27 ന് ബേസലിൽ നിന്ന് ഡൽഹിയിലേക്ക് ആണ് പിന്നീട് ഈ വിമാനം പറന്നത്. ഒമ്പത് മണിക്കൂറിൽ 6,234 കിലോമീറ്റർ ദൂരം ഇത് പിന്നിട്ടു. നിലവിൽ, ഡൽഹി എയർപോർട്ടിലെ കാർഗോ ടെർമിനലിനു സമീപമുള്ള മെയിൻ്റനൻസ് ഏപ്രണിലാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നത്. ഉടൻ തന്നെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ സ്വന്തം നഗരമായ മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മുകേഷ് അംബാനിയുടെ 1000 കോടി രൂപയുടെ സ്വകാര്യ വിമാനം
ബോയിംഗ് 737 മാക്സ് 9 വെറുമൊരു സ്വകാര്യ ജെറ്റ് വിമാനമല്ല. 1,000 കോടി രൂപയിൽ കൂടുതലുള്ള പ്രൈസ് ടാഗ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഏറ്റവും മികച്ചത് സ്വന്തമാക്കാനുള്ള അംബാനിയുടെ അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നിക്ഷേപം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. വിപുലമായ പരിഷ്ക്കരണങ്ങളും റിട്രോഫിറ്റിംഗും ആത്യന്തിക ആഡംബരത്തിൻ്റെ പ്രതീകമായി ഈ ജെറ്റിൽ പ്രതിഫലിക്കുന്നുണ്ട്. മുകേഷ് അംബാനി ബോയിംഗ് 737 മാക്സ് 9 വാങ്ങിയത് ഉയർന്ന സാങ്കേതിക വിദ്യയോടുമുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം കൂടി പ്രകടമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും സമ്പന്നവുമായ വ്യക്തികളിൽ ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിക്കുന്ന അപാരമായ സമ്പത്തിൻ്റെ തെളിവാണ് ഈ അത്യാഡംബര ജെറ്റ്.
Mukesh Ambani, India’s richest man, adds the ultra-luxurious Boeing 737 MAX 9 to his fleet of private jets, costing over Rs 1,000 crore. The aircraft showcases his lavish lifestyle, equipped with custom features and advanced technology for personal and business travel.