ബോളിവുഡ് സിനിമയിൽ തിരശ്ശീലയ്ക്ക് പിന്നിൽ സെലിബ്രിറ്റികളുടെ കരിയർ നിയന്ത്രിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന നിരവധി മാനേജർമാരുണ്ട്. ഈ മാനേജർമാർക്ക് ചില സന്ദർഭങ്ങളിൽ അവർക്കൊപ്പമുള്ള താരങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയാറുണ്ട്. ഷാരൂഖ് ഖാൻ്റെ സഹായി പൂജ ദദ്ലാനി മുതൽ പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ വരെ നീണ്ടുകിടക്കുന്ന ഈ സെലിബ്രിറ്റി മാനേജർമാരുടെ മൊത്തം ആസ്തി അതിശയിപ്പിക്കുന്നതാണ്.
1. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി
2012 മുതൽ ഷാരൂഖ് ഖാൻ്റെ പ്രൊഫഷണൽ പ്രതിബദ്ധതകൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് പൂജ ദദ്ലാനി എന്ന മാനേജർ. പൂജയുടെ മാനേജ്മെന്റ് കഴിവ് കിംഗ് ഖാന്റെ ആഗോള സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൂജ ദദ്ലാനി പ്രതിവർഷം 7 മുതൽ 9 കോടി രൂപ വരെ സമ്പാദിക്കുന്നു. പൂജയുടെ ഏകദേശ ആസ്തി 45 മുതൽ 50 കോടി രൂപ വരെയാണ്. ഇത് തന്നെയാണ് സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളായി പൂജ അറിയപ്പെടാൻ കാരണം.
2. പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ
പ്രിയങ്ക ചോപ്രയുടെ പേരും പ്രശസ്തിയും ബോളിവുഡിന് പുറത്ത് ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ആളാണ് എയ്ഞ്ചൽ നിക്ഷേപകയും മാനേജറുമായ അഞ്ജുല ആചാര്യ. റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 6 കോടി രൂപയാണ് അഞ്ജുല ആചാര്യ സമ്പാദിക്കുന്നത്.
3. കരീന കപൂറിന്റെ മാനേജർ പൂനം ദമാനിയ
കരീന കപൂറിന്റെ മാനേജർ എന്ന നിലയിൽ അവരുടെ കരിയർ പത്ത് വർഷത്തിലേറെയായി കൈകാര്യം ചെയ്യുന്ന ആളാണ് പൂനം ദമാനിയ. കരീന കപൂറിന്റെ മാനേജർ പദവിയ്ക്കായി പൂനം ദമാനിയ പ്രതിവർഷം നേടുന്നത് ഏകദേശം 3 കോടി രൂപയാണ്.
4. രൺവീർ സിംഗിന്റെ മാനേജർ സൂസൻ റോഡ്രിഗസ്
രൺവീർ സിംഗിന്റെ മാനേജർ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തവും സൂസൻ റോഡ്രിഗസിനു ആണ്. റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, സൂസൻ റോഡ്രിഗസ് ഈ മാനേജർ പോസ്റ്റിന്റെ പ്രതിഫലമായി പ്രതിവർഷം 2 കോടി രൂപ സമ്പാദിക്കുന്നുണ്ട്.
5. സൽമാൻ ഖാൻ്റെ മാനേജർ ജോർഡി പട്ടേൽ
ഒരു ദശാബ്ദത്തിലേറെയായി സൽമാൻ ഖാൻ്റെ മാനേജരായ ജോർഡി പട്ടേൽ ഒരു സംരംഭകനും നിർമ്മാതാവുമാണ്. ജോർഡി പട്ടേലിൻ്റെ വാർഷിക ശമ്പളത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പരസ്യമായി ലഭ്യമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി ഏകദേശം 40 കോടി രൂപയാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ധനികരായ മാനേജർമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
Explore the staggering net worth of Bollywood celebrity managers like Pooja Dadlani, Anjula Acharya, and others, who manage stars like Shah Rukh Khan, Priyanka Chopra, and Salman Khan, and earn crores annually.