കണ്ണൂരിൽ ജനിച്ച്, തമിഴിനാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ദുബായിൽ സംരംഭം തുടങ്ങിയ ഒരു മലയാളി വനിതയുണ്ട്. ശക്തമായ നിലപാടുകൾ കൊണ്ടും സ്വന്തം കഴിവുകൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭക എന്ന നിലയിൽ തിളങ്ങുന്ന ഡോ. വിദ്യ വിനോദ്! ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് ഡോ വിദ്യ വിനോദ്. രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഡോ. വിദ്യ, 20 വർഷങ്ങൾക്ക് മുൻപ് ടീച്ചറായി കരിയർ ആരംഭിച്ചതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തന്റെ സംരംഭക യാത്രയെ കുറിച്ച് channeliam.com ഫൗണ്ടർ നിഷ കൃഷ്ണനോട് ദുബായിലെ തന്റെ ഓഫീസിലിരുന്ന് ഡോ. വിദ്യ വിനോദ് സംസാരിക്കുന്നു.
എഡ്യൂക്കേഷൻ മേഖലയിൽ ഒരു സംരംഭകയാകുമ്പോൾ, നേരിടേണ്ടി വന്ന ചാലഞ്ച് എന്തായിരുന്നു?
സാഹചര്യങ്ങളെ മാത്രമേ ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളൂ. കോവിഡ് പോലെ ഒരു സാഹചര്യം വന്നാൽ വിസ കിട്ടാതെ ആവും, കുട്ടികൾ വരാതെ ആവും, അതും തരണം ചെയ്ത് മുന്നോട്ട് പോകും. പക്ഷെ ഇതിൽ നിന്നൊക്കെ ഓരോ കാര്യങ്ങൾ പഠിക്കും. ആ പുതിയ അറിവോടെ, അതിനുശേഷം കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുക, ഓരോ ചാലഞ്ചിനേയും ഞാൻ അങ്ങനെയാണ് കാണുന്നത്.
ഒരു അദ്ധ്യാപികയിൽ നിന്നും സംരംഭകയിലേക്ക്
ഈ യാത്രയിൽ ഒരുപാട് സന്തോഷം ആണ്. ഒപ്പം ഇതുവരെയുള്ള എല്ലാ മാറ്റങ്ങൾക്കും നന്ദിയും സന്തോഷവും ഒക്കെ ആണ്. ഈ ജോലിയിൽ ഇപ്പൊ എനിക്ക് ഓരോ ദിവസവും ലഭിക്കുന്ന സംതൃപ്തി മറ്റൊരു ജോലിയിൽ നിന്നും ലഭിക്കില്ല എന്ന് തോന്നും. ആയിരത്തിൽ നിന്നും പതിനായിരത്തിലേക്കും, അതിനുമപ്പുറത്തേക്കും കുട്ടികളുടെ എണ്ണം കൂടുമ്പോ, ആ വിജയത്തിന് കാരണം ഞങ്ങൾ നൽകുന്ന പോർ്ട്ടഫോളിയോ പ്രോഗ്രാമുകളാണ്. ഞങ്ങൾ ആദ്യം യുഎഇ മാത്രമായിരുന്നു നോക്കിയിരുന്നത്. ഇപ്പോൾ 120 ഓളം രാജ്യങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വരുന്നുണ്ട്.
ഇത്രയം വലിയ ഒരു ബിസിനസ്സ്, എഡ്യുക്കേഷൻ എന്ന് പറയുമ്പോ നമുക്ക് അറിയാം, ഒരു വനിത ലീഡ് ചെയ്യുമ്പോ, ഒരു അധിക എഫേർട്ട് വേണ്ടി വരുന്നുണ്ടോ?
വനിത സംരംഭക എന്ന നിലയിൽ നിരവധി ചലഞ്ചസ് ഉണ്ടാവും. ഭർത്താവിനെ നോക്കണം കുടുംബം നോക്കണം അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം എന്നൊക്കെയുള്ള പരമ്പരാഗത രീതികൾ ഒക്കെ ഉണ്ടാവും. അത്തരം ഡൊമസ്റ്റിക്ക് കാര്യങ്ങളിൽ ഒതുങ്ങാതെ പറക്കാൻ നോക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ അതിനു ഒരുപാട് ജോലികളും പ്ലാനുകളും ആവശ്യമാണ്. നമുക്ക് എന്തൊക്കെ വേണം എന്ന കൃത്യമായ ബോധം ഉണ്ടാവണം. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്നതിനൊപ്പം നാം നമ്മളെ കൂടി നോക്കണം. ഇതിന്റെ എല്ലാത്തിന്റെയും കോമ്പിനേഷൻ ഉണ്ടാവണം.
സ്ത്രീകൾ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നവർ ആണ്. ജോലിക്ക് വേണ്ടി എത്ര സമയം മാറ്റിവയ്ക്കുന്നുവോ അത്രയും സമയം കുടുംബത്തിനും സ്വന്തം കാര്യം നോക്കുവാനും മാറ്റിവയ്ക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. അതിനു വേണ്ടി ഒരു വ്യക്തമായ പ്ലാൻ എപ്പോഴും തയാറാക്കി വയ്ക്കേണ്ടി വരും. അത് ചെയ്തില്ലെങ്കിൽ എപ്പോഴെങ്കിലും നമ്മൾ നമ്മളെ നോക്കുന്നില്ല കുടുംബം നോക്കുന്നില്ല എന്നൊരു ഗിൽറ്റി ഫീൽ ഉണ്ടാവും. അതുണ്ടാവാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്.
ദുബായിൽ ഇങ്ങനെ ഒരു ബിസിനസ് തുടങ്ങാനുള്ള സാഹചര്യം എന്തായിരുന്നു?
വിദ്യാഭ്യാസം ലഭിക്കാതെ കുറെയധികം ആളുകളുടെ ലൈഫ് മാറിപ്പോകാറുണ്ട്. മുൻപുള്ള ദുബായി ഇങ്ങിനെ ആയിരുന്നില്ല. ഇവിടെയുള്ളവരിൽ കാശുള്ളവർ മാത്രം ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്കും അതില്ലാത്തവർ സ്വന്തം നാട്ടിലേക്കും മടങ്ങി പോകുന്ന കാഴ്ച ആയിരുന്നു മുൻപ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസ രീതികൾ ചിലവ് കുറച്ച് നൽകിയാൽ ഒരുപാട് കുട്ടികൾക്ക് ഗുണം ഉണ്ടാവും എന്ന തോന്നലിൽ നിന്നാണ് ഇവിടെ ഇങ്ങിനെ ഒരു ബിസിനസ് ആരംഭിക്കുന്നത്. ഇപ്പോൾ ദുബായ് ഒരു ഹബ്ബായി. 15 വർഷമായി ഒരുമിച്ചുള്ള ഒരു ടീം ആണ് ഇപ്പോഴും കൂടെ ഉള്ളത്. അവർ ഒപ്പം നിൽക്കുന്നതും എന്നെ വിശ്വസിക്കുന്നതും ഞാൻ അവർക്ക് അത്രയ്ക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞ ആളായത് കൊണ്ടാണ്.
ഡോ. വിദ്യ വിനോദുമായുള്ള സംഭാഷണം പൂർണ്ണമായും കാണാൻ, വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക
Meet Dr. Vidhya Vinod, a Malayali entrepreneur from Kannur who founded Study World Education in Dubai. The Hurun list ranks her among the 100 most powerful women. A seasoned entrepreneur, educationist and visionary, Dr. Vidhya Vinod creates, operates and delivers exceptional experiences through Study World.