1980-കൾ മുതൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഗണ്യമായി ഉയർന്നു, പ്രത്യേകിച്ചും 1990കളിലെ എൽപിജി (ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം) പരിഷ്കാരങ്ങൾക്ക് ശേഷം, വിപുലീകരണ നിരക്ക് 2000-കളിൽ സ്ഥിരമായി തുടരുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. എങ്കിലും തൊഴിലില്ലായ്മയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോഴും മുന്നിൽ തന്നെയാണ്. 2020-ലും 2021-ലെയും കോവിഡ്-19 പാൻഡെമിക് പോലെയുള്ള സാമ്പത്തിക പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ സമ്പദ്വ്യവസ്ഥ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശരാശരി 6%-ത്തിലധികം വേഗതയിൽ വികസിക്കുന്നത് തുടരുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന നിലയിൽ, 2024-ൽ 3.94 ട്രില്യൺ ഡോളറിലധികം ജിഡിപിയുള്ള ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അതിവേഗ പാതയിലാണ്.
IMF പ്രവചനങ്ങൾ അനുസരിച്ച്, 2025 അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. രണ്ട് വർഷത്തിന് ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി പരിണമിക്കുകയും ജർമ്മനിയെ മറികടക്കുകായും ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ, ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവാക്കൾ വലിയ തൊഴിലില്ലായ്മാ നിരക്കിനെ അഭിമുഖീകരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയും തൊഴിൽ വിപണിയും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിക്കുന്നു.
ലേബർ ബ്യൂറോ തിങ്കളാഴ്ച (സെപ്റ്റംബർ 23, 2024) പുറപ്പെടുവിച്ച 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇത് 2023-24 ന് ശേഷവും 3.2% ആയി തുടരുകയാണ് ചെയ്യുന്നത്.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആണ്, സ്ത്രീകൾ 11% ഉം പുരുഷന്മാർ 9.8% ഉം ആണ്. ഒപ്പം സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിൽ മുൻ വർഷത്തെ 2.9% ൽ നിന്ന് 3.2% വരെ വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ള 10 ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിശോധിച്ചാൽ കേരളം മുന്നിൽ എന്നെന്നും റിപ്പോർട്ടുകൾ. 15 മുതൽ 29 വരെ പ്രായമുള്ളവരിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ലക്ഷദ്വീപിലാണ്, ഇത് 36.2% ആണ്. തുടർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ്, തൊഴിലില്ലായ്മ നിരക്ക് 33.6% രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമായ കേരളത്തിൽ 29.9% തൊഴിലില്ലായ്മാ നിരക്കാണ് ഉള്ളത് ഇതിൽ 47.1% സ്ത്രീകളും 19.3% പുരുഷന്മാരും ഉൾപ്പെടുന്നു. കൂടാതെ, തൊഴിലാളി-ജനസംഖ്യ അനുപാതത്തിൻ്റെ (WPR) കാര്യത്തിൽ, അതായത് ജനസംഖ്യയിൽ തൊഴിലെടുക്കുന്ന ആളുകളുടെ ശതമാനത്തിൻ്റെ കാര്യത്തിൽ കേരളം മറ്റ് വടക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ്.
2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ 24 ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും (UTs) ഇരട്ട അക്ക തൊഴിലില്ലായ്മ നിരക്ക് ഉണ്ടെന്ന് ഗവേഷണത്തിൻ്റെ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (LFPR) 022-23 ലെ 57.9% ൽ നിന്ന് 2023-24 ൽ 60.1% ആയി ഉയർന്നതായി സർവേ വെളിപ്പെടുത്തുന്നു. സ്ത്രീകളുടെ LFPR 37.0% ൽ നിന്ന് 41.7% ആയി ഉയർന്നു, പുരുഷന്മാരുടെ LFPR 78.5% ൽ നിന്ന് 78.8% ആയി വർദ്ധിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നു എന്ന് തന്നെയാണ് സർവേയിലെ കണ്ടെത്തൽ. അതിവേഗം വളരുന്ന ഇന്ത്യയിൽ തൊഴിൽ ശക്തിക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പുതിയ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നവരുടെ കുത്തൊഴുക്ക് ഉൾക്കൊള്ളുന്നതിനായി അടുത്ത ദശകത്തിൽ ഇന്ത്യയ്ക്ക് ഓരോ വർഷവും ഏകദേശം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിവരുമെന്ന് സിറ്റി ഗ്രൂപ്പ് ഇൻക്.
Despite India’s growing economy, youth unemployment remains high, especially in states like Kerala. The latest PLFS report reveals a mismatch between economic growth and job creation, with unemployment rates holding steady at 3.2%.