ഓണക്കാല ചിത്രമായി തീയറ്ററുകളിൽ എത്തിയ ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാണ്ഡം അത്ഭുതപ്പെടുത്തുന്ന വിജയമായിരിക്കുകയാണ്. ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ഈ ആസിഫ് അലി ചിത്രത്തിന് ആകര്‍ഷിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. കളക്ഷന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തികൊണ്ട് കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും ’ 13 ദിവസം കൊണ്ട് ആണ് ഈ നേട്ടം എന്നും റിപ്പോർട്ടുകൾ പറയുന്നു.

നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും ഇതിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.  കിഷ്‍കിന്ധാ കാണ്ഡം 75 കോടി ആണ് ഇനി ലക്ഷ്യം വയ്‍ക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കിഷ്‍കിന്ധാ കാണ്ഡം വിദേശത്ത് നിന്ന് മാത്രം ഇതിനോടകം 19.4 കോടി രൂപയോളം നേടിയിട്ടുണ്ട്. ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 27.76 കോടി രൂപയാണ്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. പിന്നീടാണ് ഈ ആസിഫ് അലി ചിത്രത്തിന്റെ നേട്ടം വലിയ തുകയിലേക്ക് എത്തിയത്. 

Asif Ali’s “Kishkindha Kandam” surprises with its success, reaching the 50 crore club in just 13 days. The film, which appeals to a wide audience, has grossed Rs 19.4 crore overseas and Rs 27.76 crore in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version