ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്ഡന് ഫാമിലി തീം പാര്‍ക്ക് ഇന്ന് തുറക്കും. പുഷ്പങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന മായക്കാഴ്ച ആണ് ഇവിടെയുള്ളത്. യുഎഇയിലെ താമസക്കാർക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അഞ്ചു ദർഹം കുറവാണ് പ്രവേശന നിരക്ക്. എമിറേറ്റ്സ് ഐഡി ആണ് പ്രവേശനത്തിനായി കാണിക്കേണ്ടത്. 60 ദിര്‍ഹത്തിന് പാര്‍ക്കില്‍ പ്രവേശിക്കാം.
മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാര്‍ക്കും ടിക്കറ്റ് നിരക്ക് 5 ദിര്‍ഹം കൂട്ടി. മുതിര്‍ന്നവര്‍ക്ക് 100 ദിര്‍ഹവും കുട്ടികള്‍ക്ക് 85 ദിര്‍ഹവുമാണ് പുതിയ നിരക്ക്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് തുടങ്ങും. 5 ലക്ഷത്തിലേറെ പുഷ്പങ്ങളും സസ്യങ്ങളും കൊണ്ട് നിര്‍മിച്ച എമിറേറ്റ്സ് എ380-ന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രൂപമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാത്രി 11 വരെ പാര്‍ക്ക് തുറന്നിരിക്കും.
The Dubai Miracle Garden Family Theme Park, the world’s largest natural garden, opens today with reduced entry fees for UAE residents and new pricing for tourists. Discover the stunning floral displays, including the Emirates A380 shape made of over 500,000 flowers.