ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റ്, ലോകത്തിലെ ആദ്യത്തെ പച്ചമീൻ ഓൺലൈൻ ബ്രാൻഡ്, ആമസോൺ ആദ്യമായി ഇൻവെസ്റ്റ് ചെയ്ത മലയാളി ബ്രാൻഡ് ഇങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഫ്രഷ് ടു ഹോം എന്ന സംരഭത്തിന്. തന്റെ സംരംഭക യാത്രയെ കുറിച്ചും ബിസിനസ് വിജയത്തെ കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന ഷോയിൽ സംസാരിക്കുകയാണ് മാത്യു ജോസഫ്.
ഫ്രഷ്ഡ് ഹോമിന്റെ ചിക്കൻ
ഫ്രഷ് ടു ഹോമിന്റെ ചിക്കൻ കഴിച്ചിട്ടുള്ള ഒരാൾ വേറെ ഒരു ചിക്കനും പിന്നീട് വാങ്ങില്ല. ഞങ്ങളുടെ ചിക്കൻ മാത്രമേ വാങ്ങുള്ളൂ. അത് ഞാൻ തരുന്ന ഉറപ്പാണ്. മീനിന് ഞങ്ങൾ കൊടുക്കുന്നതിനേക്കാൾ ഉറപ്പ് ഞങ്ങൾ ചിക്കന് നൽകാറുണ്ട് കാരണം. അത് ഞങ്ങൾ തന്നെ വളർത്തുന്നതാണ്. കർണാടകയിലെ കോഴി കർഷകരുമായി ചേർന്ന് ഞങ്ങൾ വളർത്തുന്നതാണ് ഞങ്ങളുടെ ചിക്കൻ. അതുകൊണ്ട് തന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ആർക്കും ഞങ്ങളുടെ ചിക്കൻ ധൈര്യമായി കഴിക്കാൻ നൽകാം.
ആമസോൺ ഇൻവെസ്റ്റ് ചെയ്ത മലയാളി ബ്രാൻഡ്
ആമസോൺ പോലെ ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ പണവുമായി കാത്തിരിക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. അവരൊക്കെ ലക്ഷ്യം വയ്ക്കുന്ന നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി തിരിച്ചു പിടിക്കാൻ കഴിയണം എന്നാണ്. ഞങ്ങളുടെ തേർഡ് ലെവൽ ഫണ്ടിങ്ങിന് വന്ന ഒരു കമ്പനിയുടെ മൂല്യം ഒരു ട്രില്യൻ ഡോളർ ആണ്. അവരൊക്കെ ഇൻവെസ്റ്റ് ചെയ്യും മുൻപ് എല്ലാം പഠിച്ചിട്ടാണ് വരുന്നത്. ഏത് കമ്പനിയാണ് ഉയർച്ചയിലേക്ക് വരാൻ സാധ്യത ഉള്ളത് എന്നും ഏത് വിപണിയിലാണ് കൂടുതൽ വളർച്ച സാധ്യത എന്നും നോക്കിയിട്ടാണ് ഓരോ കമ്പനികളും ഇൻവെസ്റ്റ് ചെയ്യുന്നത്. ഫണ്ടിംഗ് ആരുടേയും കുത്തക അല്ല. ഓരോ ബ്രാന്റിനെയും അതിന്റെ പ്രവർത്തനങ്ങളെയും പഠിച്ചിട്ട് അവർക്ക് ലാഭമുണ്ടാവുന്ന എവിടെയും ആർക്കും നിക്ഷേപം നടത്താം.
സംരംഭകർക്ക് നിക്ഷേപകരെ ലഭിക്കാൻ
ആദ്യത്തെ ഒന്നോ രണ്ടോ നിക്ഷേപകരെ ലഭിക്കാൻ ആണ് എല്ലാവർക്കും ബുദ്ധിമുട്ട്. അതിന് സ്റ്റാർട്ടപ്പ് മിഷൻ പോലുള്ളവയുടെ സഹകരണം സഹായകമാവും. അത് ലഭിച്ചു കഴിഞ്ഞാൽ ആ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് നമുക്ക് ഉയരാൻ കഴിയണം പിന്നീട്. അത് സാധ്യമായാൽ നമ്മളെ തേടി പിന്നീട് നിക്ഷേപകർ വന്നുകൊണ്ടിരിക്കും.
ബിസിനസിലേക്ക് വരുന്നവരോട്
പരമ്പരാഗത തൊഴിൽ സങ്കൽപ്പങ്ങളിൽ നിന്നും മാറി എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്ന പുതിയ തലമുറയുടെ ലക്ഷ്യം ശക്തമായ മാറ്റമാണ്. അതിന് ചാനൽ അയാം പോലുള്ള വേദികൾ ഒരുപാട് സഹായകം ആയിട്ടുണ്ട്. ഇന്നത്തെ കുട്ടികൾക്ക് ഇതുപോലുള്ള ഒരുപാട് ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നു. മലയാളികളുടെ ഇൻവെസ്റ്റ് രീതിയിൽ മാത്രമാണ് ഇന്നും അധികം മാറ്റമുണ്ടാകാത്തത്. സ്ഥലം വാങ്ങുന്നതിൽ നിന്നും ഒരു മാറ്റവും ഉണ്ടാവുന്നില്ല. ഫ്രഷ് ടു ഹോമിൽ ഇപ്പോഴാണ് ഒന്ന് രണ്ട് മലയാളി ഇൻവെസ്റ്റർമാർ എത്തിയത്. കുട്ടികളുടെ പുതിയ ആശയങ്ങളിൽ നിക്ഷേപിക്കാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. നിക്ഷേപം നടത്തിയാൽ അടുത്ത മാസം എന്ത് കിട്ടും എന്ന ചോദ്യം ഒഴിവാക്കാനുള്ള സമയം ആയി. 100 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചാൽ 99 എണ്ണവും പൊട്ടി പോയാലും ബാക്കി ഒരെണ്ണത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ കഴിയും. ഈ ചിന്തയിലേക്ക് പഴയ തലമുറ കൂടി മാറിയാൽ അത് ഇന്നത്തെ പുതിയ തലമുറയ്ക്ക് വലിയ പ്രോത്സാഹനം ആയിരിക്കും. കേരളത്തിൽ നിക്ഷേപിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണം. ആമസോൺ പോലെ ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നവരുമായുള്ള ചില എഗ്രിമെന്റുകൾ കാരണം ആണ് ഞങ്ങൾക്ക് നിലവിൽ വേറെ എവിടെയും നിക്ഷേപിക്കാൻ സാധിക്കാത്തത്.
ബിസിനസിൽ വിജയിക്കാൻ
നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന് പിറകെ പോവുക. നിങ്ങൾ ജീവിക്കുന്ന രാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ വിപണി മഹത്വം മനസ്സിലാക്കുക. ഇവിടുത്തെ മാർക്കറ്റിനെ കുറിച്ച് നിങ്ങൾ അറിയുക. ആ മാർക്കറ്റ് നിങ്ങൾ കീഴടക്കി ഇല്ലെങ്കിൽ മറ്റൊരാൾ വന്ന് കീഴടക്കും. റിസ്ക് എടുക്കാൻ തയ്യാറാവുക. ഏതറ്റം വരെയും താഴാനും കഷ്ടപ്പെടാനും മനസ്സുണ്ടാവുക. ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ ബിസിനസ്സിൽ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.
ഇന്റർവ്യൂയുടെ പൂർണ്ണരൂപത്തിനായി വീഡിയോ ക്ലിക്ക് ചെയ്യുക.
Discover Mathew Joseph’s entrepreneurial journey and the success of Fresh to Home, India’s first online fish market and green fish brand. Learn about investment strategies, market insights, and tips for aspiring entrepreneurs.