ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെല്ലാം, ഉത്സവസീസൺ ചാകരക്കാലമാണ്.ഓൺലൈൺ പ്ലാറ്റ്ഫോമുകളിലെല്ലാം വിൽപ്പനകൾ തകർക്കുകയാണ്. സെപ്റ്റംബർ 26 മുതൽ ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ വിൽപ്പനകൾ ₹26,500 കോടി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണി പഠന സ്ഥാപനമായ ഡാറ്റം ഇന്റലിജൻസ് (Datum Intelligence) നൽകിയ വിവരമനുസരിച്ചാണ് ഈ കണക്കുകൾ. ഈ വർഷം വിൽപ്പന വിപണിയിൽ വൻ ഡിമാന്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര, മീഷോ (Flipkart, Amazon, Mynthra, Meesho) തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉത്സവസീസണിലെ വിൽപ്പനകൾക്ക്, മികച്ച തുടക്കമാണ്. ഫ്ലിപ്കാർട്ടിൽ ഏകദേശം 330 മില്ല്യൺ ഉപഭോക്താക്കൾ ഓൺലൈൻ സന്ദർശനങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, മീഷോയിൽ 65 മില്ല്യൺ ഉപഭോക്താക്കളെത്തി. മിന്ത്ര 120 മില്ല്യൺ സന്ദർശകരെ ഹോസ്റ്റുചെയ്തതായി വെളിപ്പെടുത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ വിൽപ്പനകളായാലും, ഉത്സവ സീസൺ വലിയ വാങ്ങലുകൾ നടത്താനുള്ള കാലമാണ്. വൻ വിലക്കിഴിവുകളും, ഓഫറുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ ഈ സമയം പ്രൊഡക്ടുകൾ വാങ്ങിക്കൂട്ടുന്നത്.
ഉത്സവസീസണിലെ വിൽപ്പനകൾ കൂടുതലും സെപ്റ്റംബർ അവസാനത്തിൽ ആരംഭിച്ച് ദീപാവലിയ്ക്ക് മുമ്പ് തുടങ്ങുകയും ഏതാനും ആഴ്ചകൾ തുടരുകയും ചെയ്യുന്നു. ഈ സമയത്താണ് കമ്പനികൾ അവരുടെ വാർഷിക മൊത്ത വിൽപ്പന മൂല്യത്തിന്റെ വലിയൊരു വിഹിതം കൈവരിക്കുന്നത്.
ഉത്സവ സീസണിലെ മൊത്ത വ്യാപാര മൂല്യം ഈ വർഷം ₹1,00,000 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. അതിൽ നിന്ന് ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ മാത്രം ₹26,500 കോടി രൂപയുടെ വിൽപ്പന നടന്നതായി ഡാറ്റം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.
വിൽപ്പനയുടെ ഒരു വലിയ വിഹിതം മൊബൈൽ ഫോണുകളും, ഇലക്ട്രോണിക്സും, വീട്ടുപകരണങ്ങളും ഫർണിച്ചറുകളുമാണ്. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ജനറൽ മെർച്ചൻഡൈസ് തുടങ്ങിയവയാണ് ആഗോളമൊത്ത വ്യാപാര മൂല്യത്തിന്റെ 79 ശതമാനത്തോളം സംഭാവന ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Indian e-commerce platforms Flipkart, Amazon, Myntra, and Meesho have recorded ₹26,500 crore in sales within the first three days of the festive season. Major sales are driven by mobile phones, electronics, home appliances, and furniture.