ആന്ധ്രപ്രദേശിൽ വീണ്ടും നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്.ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി നിക്ഷേപ ചർച്ചകൾ നടത്തി.എം.എ. യൂസഫലി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ഉണ്ടവല്ലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച്, സംസ്ഥാനത്ത് നിക്ഷേപങ്ങൾ വീണ്ടും ആരംഭിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു. വിശാഖപട്ടണത്ത് ഒരു മാളും മൾട്ടിപ്ലെക്സും വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു. കൂടാതെ, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപർമാർക്കറ്റുകളും മൾട്ടിപ്ലെക്സുകളും സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായി.
ലുലു ഗ്രൂപ്പ്, ആന്ധ്രാപ്രദേശിലെ ഫുഡ് പ്രോസസ്സിംഗ് വ്യവസായത്തിൽ നിക്ഷേപിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു.
നിക്ഷേപങ്ങളിൽ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും, ബിസിനസ് തുടങ്ങുന്നതിനുള്ള എളുപ്പവും വേഗതയും ഉറപ്പാക്കുന്നതിൽ സർക്കാർ എടുത്ത നടപടികളെയും മുഖ്യമന്ത്രി വിശദീകരിച്ചു. ആന്ധ്ര സർക്കാരിന്റെ പുതിയ നിക്ഷേപ പരിരക്ഷാ നയങ്ങളും വിശദീകരിച്ചു.മൂന്നിടങ്ങളിൽ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച ലുലു ഗ്രൂപ്പിന് നായിഡു നന്ദി പ്രകടിപ്പിച്ചു.
തെലുങ്കുദേശം പാർട്ടി ഭരണകാലത്ത് ആന്ധ്രപ്രദേശിൽ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് കരാർ നിലവിലുണ്ടായിരുന്നു. എന്നാൽ, തുടര്‍ന്നുണ്ടായ സർക്കാർ മാറ്റങ്ങളും നയപരമായ മാറ്റങ്ങളും കാരണം ലുലു ഗ്രൂപ്പ് നിക്ഷേപം പിന്‍വലിക്കാൻ തീരുമാനിക്കുകയായിരുന്നു.
Lulu Group is set to invest in Andhra Pradesh, focusing on Visakhapatnam, Vijayawada, and Tirupati, with plans for shopping malls, hypermarkets, and food processing centres. This renewed commitment follows discussions with CM Chandrababu Naidu.