മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വരാനിരിക്കുന്ന 3,000-ത്തിലധികം പുതിയ ജോലികൾ കൊച്ചി കാമ്പസിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6000 ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ഈ കമ്പനിയിൽ നിലവിൽ കൊച്ചി ഇൻഫോപാർക്കിലെ ഓഫീസിൽ 2,800-ലധികം പേർ ജോലി ചെയ്യുന്നുണ്ട്.

  കൊച്ചിയിലെ പുതിയ യുഎസ്ടി കാമ്പസ്, 6,00,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലും 4,400 സീറ്റുകളുള്ള 10 നിലകളുള്ള കെട്ടിടമായിട്ടും ആയിരിക്കും ഒരുങ്ങുന്നത്. പുതിയ കെട്ടിടത്തിൽ ജീവനക്കാർക്കുള്ള ആധുനിക ജിമ്മും  1,400 സീറ്റുകളുള്ള ഓഡിറ്റോറിയം എന്നിവ ഉണ്ടായിരിക്കും.

അത്യാധുനിക സാങ്കേതിക വിദ്യയും ഹരിത ഊർജം ഉൽപ്പാദിപ്പിക്കുന്ന ഊർജ കാര്യക്ഷമമായ നടപടികളും ഉൾപ്പെടുത്തിയാണ് പുതിയ കാമ്പസ് നിർമിക്കുകയെന്ന് യുഎസ്ടി അറിയിച്ചു.  കൊച്ചി കാമ്പസ് ആരംഭിക്കുന്നത് തിരുവനന്തപുരത്തിന് ശേഷം യുഎസ്ടിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ  കാമ്പസായിട്ട് ആയിരിക്കും.

ഇൻഫോപാർക്ക് കൊച്ചിയിൽ  പ്രവർത്തിക്കുന്ന UST, നിലവിൽ ഹെൽത്ത്‌കെയർ, റീട്ടെയിൽ, ടെലികോം, ഫിനാൻഷ്യൽ സർവീസ്/അസറ്റ് മാനേജ്‌മെൻ്റ്, ഹൈടെക് തുടങ്ങി മിക്കവാറും എല്ലാ ഡൊമെയ്‌നുകളിൽ നിന്നുമുള്ള യുഎസ്, യുകെ, എപിഎസി ക്ലയൻ്റുകളെ പരിപാലിക്കുന്നു.

പുതിയ കാമ്പസ് ഈ മേഖലയിൽ യുഎസ്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, കൂടുതൽ ക്ലയൻ്റുകളെ ആകർഷിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും, കൊച്ചിയെ ഇന്നൊവേഷനും വളർച്ചയ്ക്കും ഉള്ള ഒരു ഡൈനാമിക് ഹബ്ബാക്കി മാറ്റുമെന്നും യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

“2007-ൽ യു.എസ്.ടി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചതുമുതൽ, സ്ഥിരമായ വളർച്ച കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കൊച്ചിയിലെ ഈ കമ്പനിയുടെ തന്ത്രപ്രധാനമായ സ്ഥാനം ദക്ഷിണേന്ത്യയിലെ മറ്റ് ഐടി ലൊക്കേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റുചെയ്യാനും എത്തിച്ചേരാനും സഹായിക്കുന്നു.  കൂടാതെ ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ഉൾപ്പെടെ യുഎസ്‌ടിയുടെ സ്വന്തം കാമ്പസ് കൊച്ചിയിൽ വരുന്നതോടെ ഞങ്ങൾക്ക് വലിയ രീതിയിൽ ജോലികളും ഉപഭോക്താക്കളും ചേർക്കാൻ കഴിയും” എന്നാണ് യുഎസ്ടിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞത്.

  1999, തിരുവനന്തപുരം ആസ്ഥാനമായി ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിച്ച UST, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു, പൂനെ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എൻസിആർ, അഹമ്മദാബാദ്, ഹൊസൂർ എന്നിവിടങ്ങളിലെ ഓഫീസുകളുമായി ഇന്ത്യയിലുടനീളം സാന്നിധ്യം വിപുലീകരിച്ചു കഴിഞ്ഞ കമ്പനിയാണ്. 

UST is set to expand its Kochi campus with over 3,000 new jobs in the next five years. Learn about the new 10-storey building, state-of-the-art facilities, and UST’s commitment to growth in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version