ഇടനിലക്കാരില്ലാതെ നേരിട്ട് ലോഞ്ച് ആക്സസുമായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). ഇടനിലക്കാരോ തേർഡ് പാർട്ടി അഗ്രഗേറ്റർമാരോ ഇല്ലാതെ വിമാനത്താവളങ്ങളിലെ ലോഞ്ച് പ്രവേശനം ഇതോടെ സാധ്യമാകുമെന്ന് അദാനി എയർപോർട്ട്സ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു. അദാനി എയർപോർട്ടുകളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി യാത്രക്കാർക്ക് നേരിട്ട് ലോഞ്ചുകളിൽ പ്രവേശിക്കാമെന്ന് കമ്പനി അറിയിച്ചു.
അദാനി ഇൻ-ഹൗസ് ഡിജിറ്റൽ ലാബ് വികസിപ്പിച്ചെടുത്ത സേവനം, വിമാനത്താവള സംവിധാനങ്ങളുമായും യാത്രക്കാരുടെ ഡാറ്റയുമായും സംയോജിപ്പിച്ച് പ്രവർത്തിക്കും. ഇതിലൂടെ വൗച്ചറുകൾ, കാർഡുകൾ, തേർഡ് പാർട്ടി പരിശോധന എന്നിവ ഇല്ലാതെ റിയൽ ടൈം ഒതൻ്റിക്കേഷനും പ്രവേശനവും സാധ്യമാക്കും.
അദാനി എയർപോർട്സിനു കീഴിൽ ഇന്ത്യയിൽ ഏഴ് വിമാനത്താവളങ്ങളാണ് ഉള്ളത്. 2024ന്റെ തുടക്കത്തിൽ അദാനി എയർപോർട്സ് ഈ വിമാനത്താവളങ്ങളിലുടനീളമുള്ള യാത്രക്കാർക്കും മറ്റ് പങ്കാളികൾക്കുമായി aviio എന്ന പേരിൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെയാണ് പുതിയ ലോഞ്ച് ആക്സസ് സംവിധാനം ലഭ്യമാക്കുക.
Adani Airports now offers direct lounge access via its aviio app, eliminating the need for cards or third-party services. This move, announced by CEO Arun Bansal, integrates with airport systems for seamless entry and highlights Adani’s focus on digital innovation amidst tensions with aggregators like Dreamfolks.