ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) അടക്കമുള്ള ഏജൻസികൾ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. മെഡ് മാക്സ് എന്ന ഓപറേഷന്റെ ഫലമായി കേരളത്തിലടക്കം അറസ്റ്റുകൾ നടന്നു. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മൾട്ടി-ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10ലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായി. എൻസിബിക്കും ഇന്ത്യൻ ഏജൻസികൾക്കും യുഎസ് എംബസി അധികൃതർ നന്ദി അറിയിച്ചു.
മെഡ്മാക്സിനെ തുടർന്ന് യുഎസ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ലഹരിമാഫിയകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. ലഹരി സംഘങ്ങൾ ഉപയോഗിക്കുന്ന ക്രിപ്‌റ്റോ പേയ്‌മെന്റുകൾ, ഡ്രോപ്പ് ഷിപ്പർമാർ തുടങ്ങിയവ ഇന്ത്യൻ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു-അമിത് ഷാ പറഞ്ഞു.
നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. പേപാൽ, വെസ്റ്റേൺ യൂണിയൻ തുടങ്ങിയവ വഴിയാണ് സംഘം പണമിടപാടുകൾ നടത്തിയിരുന്നത്. ഡൽഹിയിലും ജയ്പൂരിലും നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ആഗോള മാഫിയയിലേക്ക് എത്തിയത്. തുടർന്ന് ഉഡുപി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Learn about Operation Med Max, a major NCB-led international crackdown that dismantled a global drug trafficking network, leading to arrests, seizures, and coordinated action in the US and Australia against a syndicate using crypto and digital tools.