രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ ഐഐടി, ഐഐഎം എന്നിവയിൽ പ്രവേശനം ലഭിച്ചിട്ടില്ലെങ്കിലും വിജയത്തിലേക്കുള്ള ചവിട്ടുപടി അതൊന്നും അല്ലെന്നു തെളിയിച്ച കുറെ മനുഷ്യരുണ്ട്. അക്കൂട്ടത്തിലാണ് ജനപ്രിയ കഫേ ശൃംഖലയായ ചായ് സുട്ട ബാർ വിജയകരമായി സ്ഥാപിച്ച് കഴിവ് തെളിയിച്ചവരായ അനുഭവ് ദുബെയും ആനന്ദ് നായിക്കും. ഇന്ത്യക്കാർക്ക് പൊതുവെ ചൂടുള്ള കപ്പ് ചായ ഇല്ലാതെ അവരുടെ ദിവസം ആരംഭിക്കുന്നത് ബുദ്ധിമുട്ടാണ്. അതുതന്നെയാണ് ലഘുഭക്ഷണ-ചായ അധിഷ്ഠിത ബിസിനസ്സായ ചായ് സുട്ട ബാറിൻ്റെ സ്ഥാപകരായ ആനന്ദ് നായക്കും അനുഭവ് ദുബെയും പങ്കാളിത്തത്തോടെ ഈ ബിസിനസിലേക്ക് എത്താൻ കാരണവും.
ഐഐടികളിലോ ഐഐഎമ്മുകളിലോ യുപിഎസ്സിയിലോ എൻറോൾ ചെയ്യുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് വിജയം നേടാനാകൂ എന്ന പരക്കെയുള്ള വിശ്വാസം മറക്കുക എന്നതാണ് അനുഭവ് ദുബെ നമ്മളോട് പങ്കുവയ്ക്കുന്നതും. ഒരു ചായ വിൽപന ബിസിനസ്സ് ഏറ്റെടുത്ത് കോടിക്കണക്കിന് ഡോളർ സാമ്രാജ്യമാക്കി മാറ്റിയതെങ്ങനെയെന്ന് തെളിയിക്കുന്നതാണ് അനുഭവ് ദുബെയുടെ കഥ.
ചായ് സുട്ട ബാറിൻ്റെ യാത്ര
2016-ൽ, അനുഭവ് ദുബെ UPSC പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ഉപേക്ഷിച്ച് ബിസിനസ്സ് ലോകത്തേക്ക് കടക്കാൻ ധീരമായ തീരുമാനത്തിലെത്തി. സാമ്പത്തിക സ്ഥിതി വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ആനന്ദ് നായക്കിനൊപ്പം ചേർന്ന് അനുഭവ് ഒരു ബിസിനസ്സ് ആശയം ആരംഭിച്ചു. 3 ലക്ഷം രൂപ മുതൽമുടക്കിൽ അവരുടെ ചായ ബിസിനസ്സ് യാഥാർത്ഥ്യമാക്കി. അനുഭവ് ദുബെയുടെ ആദ്യത്തെ ചായക്കട പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് എതിരായി വരുന്ന ഒരു തെരുവിൽ ആയിരുന്നു.
അനുഭവ് ദുബെയുടെ ആസ്തി
ഇന്ന് അനുഭവും ആനന്ദും തങ്ങളുടെ ബ്രാൻഡായ ചായ് സുട്ട ബാറിൻ്റെ 400-ലധികം ഔട്ട്ലെറ്റുകൾ ഇന്ത്യയിലെ 195 പ്രധാന നഗരങ്ങളെ ഉൾക്കൊള്ളിച്ച് വിജയകരമായി നടത്തി വരുന്നുണ്ട്. പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രം ഒതുക്കാതെ, ദുബായ്, യുകെ, കാനഡ, ഒമാൻ എന്നിവിടങ്ങളിൽ സിഗ്നേച്ചർ ഔട്ട്ലെറ്റുകൾ സ്ഥാപിച്ചുകൊണ്ട് അന്താരാഷ്ട്ര വിപണികളിലേക്കും ഇരുവരും വിജയകരമായ മുന്നേറ്റം നടത്തി കഴിഞ്ഞു. ഏകദേശം 150 കോടി രൂപയുടെ വാർഷിക വിറ്റുവരവിന് സാക്ഷ്യം വഹിക്കുന്ന ബ്രാൻഡാണ് ഇന്ന് ചായ് സുട്ട ബാർ. സഹസ്ഥാപകരിൽ ഒരാളായ അനുഭവ് ദുബെയ്ക്ക് തന്നെ ഏകദേശം 10 കോടി രൂപ ആസ്തിയുണ്ട്.
ചായ് ബാറുകൾക്ക് മാത്രമായി കുൽഹാദുകൾ (മണ്ണുകൊണ്ടുള്ള ചായകുടിക്കുന്ന കപ്പ്) നിർമ്മിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് ഇത് ഉപജീവന മാർഗം കൂടിയാണ് ഇവരുടെ സംരംഭം. എഞ്ചിനീയറിംഗ്, എംബിഎ പശ്ചാത്തലത്തിൽ നിന്നുള്ള യോഗ്യതയുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്ന 150-ലധികം ജീവനക്കാർ ഇവർക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.
Discover how Anubhav Dubey transformed his life from a UPSC aspirant to a successful entrepreneur with Chai Sutta Bar, generating Rs 150 crore in annual revenue while supporting local communities.