ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 26 റഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി ഇന്ത്യ ഒരു പ്രധാന പ്രതിരോധ കരാറിന് അന്തിമരൂപം നൽകുന്നു. ഇന്ത്യയുടെ രണ്ട് വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്ത് എന്നിവയുടെ ഭാഗമായി പ്രവർത്തിക്കാനാണ് ഈ ജെറ്റുകൾ വാങ്ങുന്നത്. ഇടപാടിൻ്റെ കൃത്യമായ വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പണപ്പെരുപ്പം കണക്കിലെടുത്ത് ഇന്ത്യൻ എയർഫോഴ്സിനായി (ഐഎഎഫ്) മുമ്പ് വാങ്ങിയ റഫേൽ ജെറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും വില നിശ്ചയിക്കുകയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016ൽ ഫ്രാൻസിൻ്റെ ദസ്സാൾട്ട് ഏവിയേഷനുമായി 36 റഫാൽ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ആ ജെറ്റുകളുടെ കരാർ വില ഒരു വിമാനത്തിന് ശരാശരി 91.7 ദശലക്ഷം യൂറോ അതായത് 686 കോടി രൂപ ആയിരുന്നു. ഇതിൽ 28 എണ്ണം സിംഗിൾ സീറ്റ് ഫൈറ്ററുകൾ ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, റഫേൽ മറൈൻ ജെറ്റുകളുടെ പുതിയ കരാർ സമാനമായ വില ഘടന ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നത് 2016 മുതൽ വാർഷിക പണപ്പെരുപ്പ നിരക്ക് 6% ഉയർന്നതിനാൽ ഇത് റഫേൽ മറൈൻ ജെറ്റുകളുടെ അന്തിമ വില ഗണ്യമായി വർദ്ധിപ്പിക്കും.
2016-ൽ ഓരോ റഫേലിൻ്റെയും വില 91.7 മില്യൺ യൂറോ ആയിരുന്നു, പുതിയത് വാങ്ങുമ്പോൾ വാർഷിക പണപ്പെരുപ്പ നിരക്ക് 6% ആണെങ്കിൽ 2024-ൽ ഓരോ റഫേൽ മറൈൻ ജെറ്റിനും പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം 146 ദശലക്ഷം യൂറോ (1,090 കോടി രൂപ) ആയിരിക്കും. ഇത് 26 വിമാനങ്ങളുടെ മൊത്തം ചെലവ് ഏകദേശം 3.8 ബില്യൺ യൂറോ (27,860 കോടി രൂപ) ആയി ഉയർത്തും.
ഇന്ത്യൻ നാവികസേനയുടെ വ്യോമ ശക്തി വർധിപ്പിക്കുന്നതിൽ റഫേൽ മറൈൻ ജെറ്റുകൾ നിർണായക പങ്ക് വഹിക്കും. ഈ ജെറ്റുകൾ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇന്ത്യൻ നാവികസേന ഈ വിമാനങ്ങൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഗയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
India is finalizing a defense deal with France to acquire 26 Rafale Marine fighter jets for its Navy. The estimated cost of the jets is €146 million each, adjusted for inflation from the 2016 contract.