രജനീകാന്തിന്റെ 170 ആം ചിത്രം വേട്ടയ്യന്‍ ഒരു സംഭവമായി മാറുമെന്നാണ് ചലച്ചിത്ര ലോകത്തെ സംസാരം. ഒരു പോലീസ് ആക്ഷൻ ഡ്രാമയായ വേട്ടയ്യന്‍ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ഒക്ടോബർ 10 ന് വിജയദശമിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.  

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ നിർമ്മിക്കുന്ന  വേട്ടയ്യന്‍. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരടക്കം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.  വേട്ടയ്യനിൽ  എസ്പി അജിത് ഐപിഎസായി രജനികാന്ത്, സത്യദേവായി അമിതാഭ് ബച്ചൻ, പാട്രിക് ആയി ഫഹദ് ഫാസിൽ, നടരാജായി റാണ ദഗ്ഗുബതി, താരയായി മഞ്ജു വാര്യർ എന്നിങ്ങനെയാണ് കാസ്റ്റിംഗ് നിര.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനികാന്ത് തന്നെയാണെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് . 100 മുതല്‍ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലമെന്നാണ് വിവരം.

ഏഴ് കോടിയാണ് അമിതാഭ് ബച്ചന്റെ പ്രതിഫലം. ഫഹദ് ഫാസിലിന്റെ പ്രതിഫലം 5 കോടി രൂപയെന്നാണ് റിപ്പോർട്ട്. പുഷ്പ, മാമന്നൻ, വിക്രം, ആവേശം തുടങ്ങിയ സിനിമകള്‍ ഫഹദിന്റെ മൂല്യം വർധിപ്പിച്ചു എന്നാണ് വിവിധ റിപ്പോർട്ടുകൾ.  നടൻ റാണ ദഗ്ഗുബതിയുടെ പ്രതിഫലം അഞ്ച് കോടി രൂപയാണ്. മഞ്ജു വാര്യരുടെ പ്രതിഫലം ഒരു കോടി രൂപ  ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ മറ്റൊരു പോലീസ്  കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിതിക സിംഗ് വാങ്ങിക്കുന്നത് 25 ലക്ഷമാണ്.

  രജനീകാന്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വ്യത്യസ്ത ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ കഥയും ശക്തമായ തിരക്കഥയുമാണ് വേട്ടയ്യൻ്റേത്.  സാമൂഹിക വിഷയം അടിസ്ഥാനമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്.

Rajinikanth’s 170th film Vettaiyan, a police action drama, directed by TJ Gnanavel, is set for an October 10 release. Starring Amitabh Bachchan, Fahadh Faasil, and Manju Warrier, this film promises to be an event.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version