ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി തന്റെ എതിരാളി സൊമാറ്റോയോട് പിടിച്ചു നില്ക്കാൻ 10,000 കോടി രൂപയുടെ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായി 2024 ഏപ്രിലിൽ സ്വിഗ്ഗി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയിരുന്നു. എതിരാളിയായ സൊമാറ്റോ 2021-ൽ ഓഹരികൾ വിറ്റഴിച്ചു വിജയകരമായ ഐപിഒ അരങ്ങേറ്റം നടത്തിയിരുന്നു. പിന്നിട് ഓഹരിവിപണിയിൽ പിന്നോക്കം പോയെങ്കിലും ഈയിടെ ഒരു തിരിച്ചു വരവ് നടത്തുകയാണ് സൊമാറ്റോ. നിക്ഷേപകരുടെ താൽപ്പര്യം പിടിച്ചെടുക്കാൻ ഇനി രണ്ട് കമ്പനികളും ഓഹരിവിപണിയിലും മത്സരിക്കും.
യുഎസ് അസറ്റ് മാനേജർ ഇൻവെസ്‌കോ ഈ മാസം ഒക്ടോബർ ഒന്നിനാണ് സ്വിഗ്ഗിയുടെ മൂല്യം ഏകദേശം 13.3 ബില്യൺ ഡോളറായി ഉയർത്തിയത്. ഇത് ഐ പി ഓ യിലേക്ക് കടക്കാനുള്ള സ്വിഗിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.
ഫുഡ് ഡെലിവറി ബിസിനസിൽ ഏകദേശം 58% വിപണി വിഹിതവും ക്വിക്ക് ഡെലിവെറിയിൽ 40-45% വിഹിതവുമുള്ള സൊമാറ്റോ നിലവിൽ ഈ രണ്ട് സെഗ്‌മെൻ്റുകളിലും വിപണിയിൽ ലീഡറാണ്. 2024 മാർച്ചിലെ വിലയിരുത്തൽ അനുസരിച്ചു 234.99 ബില്യൺ ഡോളർ ആണ് സൊമാറ്റോയുടെ മൊത്തം ആസ്തി.
അതിവേഗ വാണിജ്യ മേഖല ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Swiggy IPO വരുന്നത്. ഇന്ത്യയിലെ ഫുഡ് ഡെലിവറി മാർക്കറ്റ് വ്യവസായത്തിൻ്റെ 90% വും ആധിപത്യം സ്വിഗ്ഗിയും സൊമാറ്റോയും ചേർന്ന് കൈകാര്യം ചെയ്യുന്നു. 2030 ഓടെ വിപണി 2 ലക്ഷം കോടി രൂപയായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
2014 ൽ സ്ഥാപിതമായ സ്വിഗ്ഗി ബാംഗ്ലൂർ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
2011-ൽ ശ്രീഹർഷ മജെറ്റിയും നന്ദൻ റെഡ്ഡിയും ചേർന്ന് ഇന്ത്യയ്ക്കുള്ളിൽ കൊറിയർ സേവനവും ഷിപ്പിംഗും സുഗമമാക്കുന്നതിന് ബണ്ട്ൽ എന്ന പേരിൽ ആരംഭിച്ച ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് 2014 ൽ സ്വിഗ്ഗി ഡെലിവറി പ്ലാറ്റ്‌ഫോം ആയി റീബ്രാൻഡ് ചെയ്യുകയായിരുന്നു .
2008-ൽ ദീപീന്ദർ ഗോയലും പങ്കജ് ഛദ്ദയും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ മൾട്ടിനാഷണൽ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ നഷ്‌ടങ്ങൾ തുടർന്നതോടെ ഓഹരിവിപണിയിൽ പിന്തള്ളപ്പെട്ടെങ്കിലും തുടർച്ചയായി കഴിഞ്ഞ നാല് ക്വാർട്ടറുകൾ ലാഭകരമാക്കി ശ്രദ്ധേയമായ സാമ്പത്തിക വളർച്ച നടത്തി. അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ 2,350 കോടി രൂപയുടെ ഇടിവുമായി സ്വിഗ്ഗി നഷ്ടത്തിൽ തന്നെ തുടരുന്നു. ഗ്രോസ് ഓർഡർ മൂല്യം (GOV), ശരാശരി ഓർഡർ മൂല്യം (AOV) തുടങ്ങിയ പ്രധാന അളവുകോലുകളിൽ സൊമാറ്റോ സ്വിഗ്ഗിയെ മറികടന്നു. ഐ പി ഓ പ്രവേശനത്തോടെ സ്വിഗിക്ക് സൊമാറ്റോക്കൊപ്പം മികച്ച പ്രകടനം ഫുഡ് ഡെലിവറി മേഖലയിൽ കാഴ്ച വൈക്കാനാകുമെന്നാണ് പ്രതീക്ഷ.
Swiggy is set for a ₹10,000 crore IPO, aiming to expand its quick commerce arm, Instamart. As competition with Zomato intensifies, Swiggy seeks to dominate the quick commerce and food delivery markets.