ഹൽദിറാം സ്നാക്സിൽ (Haldiram) ഒരു ബില്ല്യൺ ഡോളറിന് മുകളിൽ ഓഹരി വാങ്ങാൻ സിംഗപ്പൂർ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് സ്ഥാപനം തെമാസെക്ക് (Temasek).ഹൽദിറാം ഇന്ത്യയിലെ പ്രമുഖമായ സ്നാക്ക് ബ്രാൻഡുകളിൽ ഒന്നാണ്. ഈ ഇടപാടിലൂടെ കമ്പനിയുടെ മൂല്യം 10 ബില്ല്യൺ ഡോളറിനു മുകളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.ഹാൾദിറാമിൽ 10% മുതൽ 15% വരെ ഓഹരികൾ വാങ്ങുന്നതിനാണ് പ്രാഥമിക ചർച്ചകൾ നടത്തുന്നത്.ഈ നിക്ഷേപം കമ്പനിയ്ക്ക് ഭാവിയിൽ പൊതുമേഖലയിൽ ഓഹരി വിൽപ്പനക്ക് (IPO) ഒരുക്കുന്നതിനുള്ള സാധ്യതകളിലേക്കാണ് വിരൽച്ചൂണ്ടുന്നത്.
1930-കളിൽ ഗംഗ ബിഷൺ അഗർവാൽ സ്ഥാപിച്ച ഹൽദിറാം, മിഠായികളിൽ തുടങ്ങി, മധുരവും ഉപ്പും ചേർന്ന സ്നാക്കുകളും ഫ്രോസൺ മീലുകളും റൊട്ടികളും വിൽക്കുന്ന ബ്രാൻഡായി മാറി. ഇതിന് ഡൽഹിയിൽ പലയിടങ്ങളിലായി 43 റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ബിസിനസ്സ് വിൽക്കുന്നതിനും പൊതുമേഖലയിൽ ഓഹരി വിറ്റഴിക്കുന്നതിനുമുള്ള വശങ്ങൾ അഗർവാൽ കുടുംബം പരിശോധിച്ചുവരികയാണെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
തെമാസെക്ക് കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യയിൽ ഏകദേശം $37 ബില്ല്യൺ നിക്ഷേപിച്ചതായി ഇന്ത്യയിലെ നിക്ഷേപക ചുമതലയുള്ള മാനേജിങ് ഡയറക്ടർ വിശേഷ് ശ്രീവാസ്തവ പറഞ്ഞു.
ഹൽദിറാമിന്റെ ഓഹരി വാങ്ങുന്നതിനുള്ള താൽപ്പര്യം ബ്ലാക്ക്സ്റ്റോൺ ( Blackstone) ബെയ്ൻ ക്യാപിറ്റൽ, സിംഗപ്പൂരിന്റെ തെമാസെക് എന്നീ പ്രധാന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.
ബ്ലാക്ക്സ്റ്റോൺ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും GIC-യും ചേർന്ന് 76 ശതമാനം ഓഹരിയുടെ ഇടപാട് നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായി.
പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ADIA), സിംഗപ്പൂരിന്റെ GIC എന്നിവയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള കൺസോർട്ടിയം കഴിഞ്ഞ ആഴ്ച 76 ശതമാനം ഓഹരികൾക്കായുള്ള പ്രമേയം സമർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്ലാക്ക്സ്റ്റോണിന്റെ ഈ ഇടപാടോടെ ഹാൾദിറാമിന്റെ വിപണി മൂല്യം 70,000 കോടി മുതൽ 78,000 കോടി വരെ ഉയരുമെന്നാണ് റിപ്പോർട്ട്. ഈ ഇടപാട് ബ്ലാക്ക്സ്റ്റോണിന് ഭൂരിപക്ഷ ഓഹരിയും നിയന്ത്രണാധികാരവും ഹാൾദിറാമിന്റെ പ്രൊഡക്ട് ബിസിനസിൽ സ്ഥിരമായ ലൈസൻസ് നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാൾദിറാം വിഭാഗം 2022 സാമ്പത്തിക വർഷം 3,622 കോടി വരുമാനമാണ് നേടിയത്. അതേ സാമ്പത്തിക വർഷത്തിൽ 5,248 കോടി വിറ്റുവരവ് നേടി.
1937-ൽ ബിക്കാനറിൽ മിഠായികളും സ്നാക്കുകളും വിറ്റിരുന്ന ചെറുകിട വ്യാപാരകടയായി ആരംഭിച്ച ഹാൾദിറാമിന്റെ ഉൽപ്പന്നങ്ങൾ ഇന്ന് 80ൽ അധികം രാജ്യങ്ങളിൽ ലഭ്യമാണ്.
Temasek Holdings is reportedly in talks to acquire a 10-15% stake in Haldiram Snacks Pvt Ltd., valuing the company at approximately $11 billion. Learn more about this potential investment and its implications for Haldiram’s future IPO plans.