പ്രധാനമന്ത്രി സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കുന്ന പദ്ധതിയുടെ മാ‍ർഗനി‍‍ർദേശങ്ങളും തിരഞ്ഞെടുത്ത കമ്പനികളിലെ ഇന്റേൺഷിപ് ഒഴിവുകളും അടങ്ങിയ വെബ് പോർട്ടൽ കോർപറേറ്റ് കാര്യ മന്ത്രാലയം ഉടൻ പ്രവർത്തനസജ്ജമാക്കും. ഈ മാസം 12 മുതൽ വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ഇന്റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഓരോ കമ്പനിക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക കോർപറേറ്റ് കാര്യ മന്ത്രാലയം തയാറാക്കി നൽകും. ഈ പട്ടികയിൽ നിന്ന് കമ്പനികൾ തിരഞ്ഞെടുക്കുന്നവർക്കാണ് ഇന്റേൺഷിപ് ലഭിക്കുക. ഇന്റേൺഷിപ് കാലയളവിന്റെ പകുതിയെങ്കിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടു ചെയ്യിക്കണമെന്നും വെറും ക്ലാസുകൾ മാത്രമായി ഒതുക്കാതെ തൊഴിൽപരിശീലനവും നൽകണമെന്നും കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.12 മാസം നീളുന്ന ഇന്റേൺഷിപ് ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭ്യമാക്കും.

ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും സ്റ്റൈപൻഡ് തുകയുടെ 10 ശതമാനവും കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുമാണു പദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ് അവസരങ്ങൾ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. വിശദവിവരങ്ങൾക്ക് വിളിക്കൂ : 1800116090 (ടോൾഫ്രീ)

ആർക്കൊക്കെ അപേക്ഷിക്കാം?

 21–24 പ്രായം 

 ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർഥികൾ അല്ലാത്തവർ

ഐഐടി,ഐഐഎം,ഐസർ ബിരുദധാരികൾ, സിഎ, സിഎംഎ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല

ഏതെങ്കിലുമൊരു കുടുംബാംഗം ആദായനികുതി നൽകുന്നുണ്ടെങ്കിലോ സർക്കാർ ജീവനക്കാരനെങ്കിലോ അപേക്ഷിക്കാനാകില്ല.

Apply for the Comprehensive Internship Scheme by the Ministry of Corporate Affairs. Get a 12-month internship with a Rs. 5000 monthly stipend. Applications open on the 12th of this month.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version