ഇന്ത്യയിലെ ആദ്യ ഓഫ് ഗ്രിഡ് ഹൈഡ്രജൻ പ്ലാൻ്റുമായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL). ഗുജറാത്തിലെ കച്ചിലാണ് കമ്പനി 5 MW ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ക്ലീൻ എനെർജി യാത്രയിൽ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

അത്യാധുനിക പ്ലാന്റ് 100% സോളാറിലാണ് പ്രവർത്തിക്കുക. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതിനാൽ പ്ലാന്റിന് പൂർണ്ണ ഓഫ്-ഗ്രിഡ് പ്രാപ്തിയുണ്ട്. ഡീസെൻഡ്രലൈസ്ഡ്-റിന്യൂവബിൾ ഹൈഡ്രജൻ ഉൽപാദനത്തിൽ ഇത് പുതിയ മാതൃകയാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലട്രൊലൈസർ സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യമാണ് ഇത്. കാര്യക്ഷമത, സുരക്ഷ, പെർഫോർമൻസ് എന്നിവ ഉറപ്പാക്കുന്ന പ്ലാന്റ് ക്ലീൻ എനെർജി രംഗത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതാണ്- കമ്പനി പ്രതിനിധി വ്യക്തമാക്കി.

Adani New Industries Limited (ANIL) commissions India’s first 5 MW off-grid green hydrogen pilot plant in Kutch, Gujarat. Powered entirely by solar energy and integrated with BESS, this fully automated plant marks a significant step in India’s clean energy journey.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version