മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ഒക്ടോബർ 6ന് ഇന്ത്യയിലെത്തും. 10 വരെ ഇന്ത്യയിലുള്ള മൊയ്സു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. പരസ്പര സഹകരണവും ബന്ധവും ശക്തിപ്പെടുത്താൻ ഉള്ള കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2023 നവംബറിൽ തുടക്കമിട്ട ഇന്ത്യവിരുദ്ധ ക്യാമ്പയിനെത്തുടർന്ന് വിനോദസഞ്ചാര മേഖലയിൽ ഉൾപ്പടെ കനത്ത നഷ്ടമാണ് മാലിദ്വീപിനുണ്ടായത്.
പകരം ഇന്ത്യൻ വിനോദസഞ്ചാരികൾ ലക്ഷദ്വീപിലേക്കെത്തിയത് ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വാണുണ്ടാക്കിയത്. ‘ഇന്ത്യ ഔട്ട്’ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആശ്രിതത്വം മാലിദ്വീപ്  കുറച്ചിരുന്നു, തുടർന്ന്  85 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള മൂന്ന് വിമാനങ്ങളുടെ പ്രവർത്തനത്തിനാണ് ഇന്ത്യ സൈനികരെ നിയോഗിച്ചത്. ഈ നടപടി മൂലം ഇരുവർക്കുമിടയിലെ ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു.

എന്നാൽ മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ മേയ് മാസത്തിൽ ഇന്ത്യയിലേക്കെത്തിയതും  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഓഗസ്റ്റിൽ മാലിദ്വീപ് സന്ദർശിച്ചതും നയതന്ത്രബന്ധത്തിന് അനകൂല സാഹചര്യമൊരുക്കി.സെപ്റ്റംബറിൽ, 50 ദശലക്ഷം ഡോളറിന്റെ ട്രഷറി ബില്ലുകൾക്ക് ഇന്ത്യയുടെ സമയബന്ധിത പിന്തുണ മൂലം മാലെയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിവാകുകയായിരുന്നു.

“മാലിദ്വീപ് വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന്  പിന്നാലെ മൊയ്സു  ഇന്ത്യ സന്ദർശിക്കുന്നത് ഇരു രാജ്യങ്ങളും ബന്ധത്തിന് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്നും, സഹകരണത്തെ ശക്തിപ്പെടുത്താനാണ് ഈ സന്ദർശനമെന്നും” വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീർ ജയ്സ്വാൽ പറഞ്ഞു.

മാലിദ്വീപ് ഇന്ത്യയുടെ സമുദ്ര പങ്കാളിത്തമുള്ള അയൽരാജ്യമാണെന്ന്  ചൂണ്ടിക്കാട്ടിയ ജയ്സ്വാൽ, മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ലക്ഷ്യമിട്ടുള്ള SAGAR  (Security and Growth for All in the Region) നയത്തിലും മാലിദ്വീപിന് പ്രത്യേക സ്ഥാനം ഉള്ളതായി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായും മുയ്സു കൂടിക്കാഴ്ച നടത്തും. മുംബൈ, ബെംഗളൂരു എന്നിവടങ്ങളിലെ ബിസിനസ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കു. ബെംഗളൂരുവിലെ  മാലിദ്വീപ് വാസികളുമായും മുയ്സു കൂടിക്കാഴ്ച നടത്തും.

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംബന്ധിച്ച് മൂന്ന് മാലിദ്വീപ് ഉപമന്ത്രിമാർ സമൂഹമാധ്യമങ്ങളിൽ  വിവാദപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു  ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം പ്രതികൂലമായത്.എന്നാൽ ജനുവരിയിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച രണ്ട് ജൂനിയർ മന്ത്രിമാർ രാജിവെച്ചതും, അതേ ദിവസം തന്നെ മൊയ്സുവിന്റെ വക്താവ് പ്രസിന്റിന്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു.പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ജൂൺ 9 നാണ് മുർസു അവസാനമായി ഡെൽഹിയിലെത്തിയത്.

Maldives President Mohammad Moiseu is set to visit India from October 6 to 10. The visit aims to strengthen ties between India and Maldives following recent diplomatic strains. Talks with PM Modi and President Draupadi Murmu are scheduled.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version