ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ഏതെന്ന ചോദ്യം കേട്ടാൽ അമേരിക്ക എന്ന് ഒന്നും ആലോചിക്കുക പോലും ചെയ്യാതെ അമേരിക്ക എന്ന് ഉത്തരം പറയുന്നവർ ആണ് നമ്മളിൽ പലരും. എന്നാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം അമേരിക്ക അല്ല. ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി ആണ് സമ്പന്നതയെ തീരുമാനിക്കുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF) കണക്കാക്കിയ പ്രകാരം പ്രതിശീര്‍ഷ ജിഡിപിയെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

 ജിഡിപി, അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എന്ന് പറയുന്നത് ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ ഒരു പാരാമീറ്ററാണ്. ഈ സംഖ്യയെ ഒരു രാജ്യത്തെ മുഴുവന്‍ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍, ആ രാജ്യത്തെ ജനങ്ങള്‍ എത്രമാത്രം സമ്പന്നരോ ദരിദ്രരോ ആണെന്ന് അറിയാം.

എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ കൈവശമുള്ള സമ്പത്തിനെക്കുറിച്ച് കൂടുതല്‍ കൃത്യമായ ചിത്രം ലഭിക്കുന്നതിന് പണപ്പെരുപ്പ നിരക്കും, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ രണ്ട് ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് പിപിപി അഥവാ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി എന്ന് വിളിക്കപ്പെടുന്ന ഒരു കണക്ക് ലഭിക്കും. ഈ കണക്ക് വച്ചാണ് നിലവില്‍ ലോകരാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കുന്നത്. ആഗോള റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2024 ലെ ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങള്‍ താഴെ പറയുന്നവ ആണ്.

ലക്‌സംബര്‍ഗ് (Luxembourg)
റാങ്ക്: 1
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,31,380 ഡോളര്‍
ജിഡിപി: 88.56 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 6,39,000

അയര്‍ലന്‍ഡ് (Ireland)
റാങ്ക്: 2
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,06,060 ഡോളര്‍
ജിഡിപി: 564.02 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.03 മില്യണ്‍

സ്വിറ്റ്‌സര്‍ലന്‍ഡ് (Switzerland)
റാങ്ക്: 3
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 1,05,670 ഡോളര്‍
ജിഡിപി: 938.46 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 8.70 മില്യണ്‍

നോര്‍വേ (Norway)
റാങ്ക്: 4
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 94,660 ഡോളര്‍
ജിഡിപി: 526.95 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.41 മില്യണ്‍

സിംഗപ്പൂര്‍ (Singapore)
റാങ്ക്: 5
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 88,450 ഡോളര്‍
ജിഡിപി: 525.23 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.45 മില്യണ്‍

യുഎസ്എ (United States)
റാങ്ക്: 6
ഭൂഖണ്ഡം: വടക്കേ അമേരിക്ക
ജിഡിപി- പിപിപി: 85,370 ഡോളര്‍
ജിഡിപി: 28.78 ട്രില്യണ്‍ ഡോളര്‍
ജനസംഖ്യ: 332 മില്യണ്‍

ഐസ്‌ലന്‍ഡ് (Iceland)
റാങ്ക്: 7
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 84,590 ഡോളര്‍
ജിഡിപി: 33.34 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 3.4 ലക്ഷം

ഖത്തര്‍ (Qatar)
റാങ്ക്: 8
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 81,400 ഡോളര്‍
ജിഡിപി: 244.69 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 2.93 മില്യണ്‍

മക്കാവോ എസ്എആര്‍ (Macao SAR)
റാങ്ക്: 9
ഭൂഖണ്ഡം: ഏഷ്യ
ജിഡിപി- പിപിപി: 78,960 ഡോളര്‍
ജിഡിപി: 54.68 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 6,95,168

ഡെന്‍മാര്‍ക്ക് (Denmark)
റാങ്ക്: 10
ഭൂഖണ്ഡം: യൂറോപ്പ്
ജിഡിപി- പിപിപി: 68,900 ഡോളര്‍
ജിഡിപി: 420.8 ബില്യണ്‍ ഡോളര്‍
ജനസംഖ്യ: 5.86 മില്യണ്‍

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version