https://youtube.com/watch?v=IPkE9QtRKso

ഒരു സാധാരണ കുടുംബത്തിൽ 12 മക്കളിൽ മുതിർന്ന ആളായി ജനനം. കഠിനാധ്വാനം കൊണ്ടും, സ്ഥിര പരിശ്രമത്താലും വിജയത്തിന്റെ കൊടുമുടികൾ കീഴടക്കിയ ഒരു വ്യക്തി. അടുത്തിടെ അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയിൽ ഇ.ഡിയുടെ നിയമ നടപടികൾ നേരിടുകയുമുണ്ടായി. നാടകീയത നിറഞ്ഞ ജീവിത യാത്രകളിലൂടെ നടന്ന അദ്ദേഹത്തിന്റെ പേരാണ് മുഹമ്മദ് അലബ്ബാർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങായ ബുർജ് ഖലീഫ നിർമിച്ച കമ്പനിയുടെ മേധാവിയാണ് അദ്ദേഹം.

1956 നവംബർ 8ാം തിയ്യതിയാണ് അലബ്ബാറിന്റെ ജനനം. 1981 വർഷത്തിൽ സിയാറ്റിൽ സർവ്വകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. പിന്നീട് യു.എ.ഇ സെൻട്രൽ ബാങ്കിൽ ബാങ്കിങ് മാനേജരായി അദ്ദേഹം ജോലി ചെയ്തു. യു.എ.ഇയിലെ സാമ്പത്തിക വികസന വിഭാഗത്തിന്റെ സ്ഥാപക ഡയറക്ടറായതാണ് ജീവിതം മാറ്റി മറിച്ചത്. ഈ സ്ഥാനം ലഭിച്ചതോടെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഇരുവരും ഒരുമിച്ച് രൂപം നൽകിയ പദ്ധതികൾ ദുബായിലെ ടൂറിസം മേഖലയിൽ വലിയ കുതിപ്പേകി. ആഗോള തലത്തിൽ ടൂറിസം രംഗത്ത് ദുബായ് ഒരു ലാൻഡമാർക്കായി മാറുകയായിരുന്നു. 1997 വർഷത്തിൽ അലബ്ബാർ, ഇമാർ പ്രോപർട്ടീസ് എന്ന ഒരു കമ്പനി സ്ഥാപിച്ചു. ബുർജ് ഖലീഫ, ദുബായ് മാൾ ഉൾപ്പെടെ ദുബായ് നഗരത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്ത നിർമിതികൾ ഈ കമ്പനിയാണ് നിർവഹിച്ചത്.

ഇമാർ പ്രോപർട്ടീസിൽ 24.3% ഓഹരി പങ്കാളിത്തമുള്ള അലബ്ബാറിന്റെ ദീർഘ വീക്ഷണം ഈ കമ്പനിയെ ആഗോള റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ ഏറ്റവുമധികം മൂല്യമുള്ള കമ്പനികളിലൊന്നാക്കി മാറ്റി. നിലവിൽ ഇമാർ പ്രോപർട്ടീസിന്റെ മൂല്യം ഏകദേശം 405188 കോടി രൂപയാണ്. റിയൽ എസ്റ്റേറ്റിന് പുറമെ, ലക്ഷ്വറി ഹോട്ടലുകൾ, റീടെയിൽ, മൈനിങ്, കമ്മോഡിറ്റി മേഖലകളിലും ഇന്ന് ഈ കമ്പനിക്ക് ബിസിനസുണ്ട്.

അലബ്ബാറിന്റെ സംരംഭക ഊർജ്ജം പിന്നെയും തുടർച്ചയായി പ്രവഹിച്ചു കൊണ്ടിരുന്നു. 2016ൽ അദ്ദേഹം ‘Noon.com’ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സ്ഥാപിച്ചു. ഇന്ന് ഈ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറാണ്. മിഡിൽ ഈസ്റ്റിലെ ഓൺലൈൻ ഷോപ്പിങ് അനുഭവങ്ങളെ പുനർ നിർവചിച്ച സംരംഭമായി ഇത് മാറി. അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഈഗിൾ ഹിൽസിന്റെ ചെയർമാൻ, ഇമാർ മാൾസിന്റെ ബോർഡ് അംഗം എന്നീ നിലകളിലും അലബ്ബാർ പ്രവർത്തിക്കുന്നു.  2023 ജനുവരി വരെ അദ്ദേഹത്തിൻ്റെ ആസ്തി കണക്കാക്കുന്നത് 10905 കോടി രൂപ ആണ്.

എന്നാൽ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ചില തിരിച്ചടികളും അലബ്ബാർ നേരിട്ടിട്ടുണ്ട്. അടുത്തിടെ അദ്ദേഹത്തിന്റെ ഇമാർ ഇന്ത്യ, MGF ഡെവലപ്മെന്റ് എന്നീ കമ്പനികളിൽ നിന്ന് 834.03 കോടി രൂപ ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി. റിയൽ എസ്റ്റേറ്റ് രംഗത്തെ കൃത്രിമങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇമാർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ 2023 ജൂണിൽ ഇക്കണോമിക് ഒഫൻസ് വിങ്ങിന് മുമ്പിൽ ഹാജരായിരുന്നു.

Explore Mohamed Alabbar’s remarkable journey as the Chairman of Emaar Properties, the visionary behind the Burj Khalifa and Dubai Mall, and a key figure in Dubai’s global prominence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version