സൂപ്പർ താരം ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്കുള്ള സ്ഥാനത്തെ മനസ്സിലാക്കുന്ന ബ്രാൻഡാണ് ജോസ് ആലുക്കാസെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. പാരമ്പര്യത്തിനൊപ്പംതന്നെ മാറുന്ന ട്രെൻഡിലൂടെ മുന്നേറുന്ന ബ്രാൻഡിന്റെ  ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ദുൽഖറിന്റെ മൂല്യങ്ങളെന്ന് കമ്പനി വ്യക്തമാക്കി.

നിലവാരം ഉയർത്തുക, ശരിയായ രീതിയിൽ വിശ്വാസം നേടുക-ഇവ രണ്ടുമാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറയെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ കാഴ്ചപ്പാടോടെ മുന്നേറുന്ന ദുൽഖർ സൽമാൻ്റെ പ്രൊഫഷണൽ യാത്ര, ജോസ് ആലുക്കാസ് വർഷങ്ങളായി നിർമിച്ചെടുത്ത ബ്രാൻഡ് മൂല്യങ്ങളോട് പൂർണമായും ഒത്തുചേരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ്യത നിലനിർത്തിക്കൊണ്ട് പ്രസക്തിയോടെ മുന്നേറാനുള്ള ജോസ് ആലുക്കാസിന്റെ ശേഷിയെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു. വെള്ളിത്തിരയ്ക്കും പുറ്തതും ദുൽഖർ സൽമാൻ പ്രകടിപ്പിക്കുന്ന ലളിതമായ ശൈലിയും മിതമായ ആത്മവിശ്വാസവും, ഇന്നത്തെ ജോസ് ആലുക്കാസ് സ്വീകരിക്കുന്ന കാഴ്‌ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് ചൂണ്ടിക്കാട്ടി.

Jos Alukkas signs superstar Dulquer Salmaan as its brand ambassador. The partnership celebrates six decades of jewelry legacy and shared values of trust and style

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version