സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കോടീശ്വരൻമാരുടെ റാങ്ക് നിശ്ചയിക്കുന്നത്. വിപണികളിലെ നേരിയ ചലനങ്ങൾ പോലും കോടീശ്വരൻമാരുടെ ആസ്തിയിൽ വൻ മാറ്റങ്ങൾക്കു കാരണമാകും. ആഗോളതലത്തിൽ ഏവരും വിശ്വസിക്കുന്ന സമ്പത്തിന്റെ ഒരു സൂചികകളിൽ ഒന്നാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക. ഈ സൂചിക ലോക കോടീശ്വരൻമാരുടെ മൊത്തം മൂല്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ തത്സമയം നൽകുന്നുണ്ട്. ബ്ലുംബെർഗ് സൂചികയിൽ മുന്നിലെത്താൻ മത്സരിക്കുന്നവർ വരെയുണ്ട്.
ഇത്രയും സ്വീകാര്യതയുള്ള ഈ ബ്ലൂംബെർഗ് സ്ഥാപിച്ചത് അല്ലെങ്കിൽ ലോക കോടീശ്വരൻമാരെ നിശ്ചയിക്കുന്ന ബ്ലൂംബെർഗിന്റെ ഉടമ ആരാണെന്ന് അറിയാം. ധനകാര്യം, ഡാറ്റ, മീഡിയ എന്നിങ്ങനെ മികച്ച പോർട്ടഫോളിയോകൾ കൈകാര്യം ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ബ്ലൂംബെർഗ്. 1981 ഒക്ടോബറിൽ ന്യൂയോർക്കിൽ മൈക്കൽ ആർ ആണ് ബ്ലൂംബെർഗ് സ്ഥാപിച്ചത്. 82 -ാം വയസിലും മൈക്കൽ ബ്ലൂംബെർഗ് കമ്പനിയുടെ സജീവ സ്ഥാപക അംഗമായി തുടരുകയാണ് ഇദ്ദേഹം. 1981 മുതൽ 2001 വരെയും, പിന്നീട് 2014 മുതൽ 2023 വരെയും അദ്ദേഹം ഈ സ്ഥാപനത്തിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൈക്കൽ ബ്ലൂംബെർഗ് ഒരു സുപ്രധാന രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. 2002 മുതൽ 2013 വരെ ന്യൂയോർക്ക് സിറ്റിയുടെ മേയറായി അദ്ദേഹം മൂന്ന് തവണ സേവനമനുഷ്ഠിച്ചു. 2020 ൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. ഈ വർഷം പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചിരുന്നു.
ലോകത്തെ ശതകോടീശ്വരൻമാരെ പട്ടികപ്പെടുത്തുന്ന ബ്ലുംബെർഗ് സൂചിക ഇതുവരെ സ്ഥാപകനായ മൈക്കലിനെ ലിസ്റ്റ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഏവരും പിന്തുടരുന്ന മറ്റൊരു സൂചികയായ ഫോർബ്സ് പ്രകാരം, മൈക്കൽ ബ്ലൂംബെർഗിന്റെ ആസ്തി 106 ബില്യൺ ഡോളറാണ് അതായത് ഏകദേശം 9.5 ലക്ഷം കോടി രൂപ. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും വലിയ 12-ാമത്തെ ധനികനാണ് ഇദ്ദേഹം.
ശ്രദ്ധേയനായ ഒരു മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം മാത്രം അദ്ദേഹം 3 ബില്യൺ ഡോളർ ചാരിറ്റിയ്ക്കായി സംഭാവന ചെയ്തെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചാരിറ്റബിൾ സംഭാവനകൾ മാത്രം 17 ബില്യൺ ഡോളർ കവിഞ്ഞു.
Explore Michael Bloomberg’s remarkable journey from founding Bloomberg LP to serving as New York City’s mayor and becoming a global philanthropist, with an estimated net worth of $82 billion.