ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടന സീസണിന് മുന്നോടിയായി ഇത്തവണ തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിംഗ് വഴി മാത്രം തീർഥാടകരെ അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80,000 ഭക്തരെ അനുവദിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ബുക്കുചെയ്യാതെ തീർഥാടകർ വരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
വെർച്വൽ ക്യൂ തീർഥാടകർക്ക് ബുക്കിംഗ് സമയത്ത് യാത്രാ റൂട്ട് തിരഞ്ഞെടുക്കാനുള്ള അവസരം നൽകും. അതിനാൽ, തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ റൂട്ട് തിരഞ്ഞെടുക്കാം. പരമ്പരാഗത കാനനപാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും.
ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണികൾ ഒക്ടോബർ 31നകം പൂർത്തിയാകും. പ്രണവം ഗസ്റ്റ് ഹൗസിൻ്റെ നവീകരണം പൂർത്തിയായി.
Starting this year, pilgrims visiting the Sabarimala shrine must book online to regulate attendance and enhance their experience. Discover the new online system, daily visitor cap, and ongoing infrastructure improvements