ചെങ്കടൽ സംഘർഷം: ഉലഞ്ഞ് കപ്പൽ ടൂറിസം

ചെങ്കടൽ സംഘർഷം തുടരുന്നത് ദക്ഷിണേന്ത്യൻ ആഡംബര ക്രൂയിസ് ടൂറിസം ഹബ്ബായി വളരുന്ന കൊച്ചിക്ക്  വൻ തിരിച്ചടിയാകും. സംഘർഷം കാരണം കടൽ യാത്ര ദുഷ്കരമായതോടെ സീസണിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ടൂർ പാക്കേജുകൾ റദ്ദാക്കി ക്രൂയിസ് കപ്പലുകൾ കൊച്ചിയിലെത്താതെ മടങ്ങുകയാണ്.

ഇതുവരെ പത്തിലേറെ ആഡംബര കപ്പലുകൾ കൊച്ചിയിലേക്കുള്ള യാത്ര റദ്ദാക്കി.
ചെങ്കടൽ ഒഴിവാക്കി ദക്ഷിണാഫ്രിക്കൻ തീരം വഴി ഇന്ത്യയിലെത്തുന്നത്
ചെലവേറിയതും കാലതാമസമെടുക്കുന്നതുമാണ്. ഇതാണ് കപ്പൽ ടൂറിസത്തിനു
തിരിച്ചടിയായത്. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകൾക്കും ഇത് സാമ്പത്തിക
തിരിച്ചടി സൃഷ്ടിക്കും.

ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾക്കൊപ്പം കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതരുടെയും ആക്രമണവും കപ്പൽ ടൂറിസത്തെ കൊച്ചി എന്ന ലക്ഷ്യത്തിൽ നിന്നും തടയുന്നു. ഇതിന്റെ ഫലമായി കൊച്ചി തുറമുഖത്തേക്കുള്ള യാത്ര നിരവധി കപ്പലുകൾ റദ്ദാക്കുകയായിരുന്നു. ഈ വർഷം  ആകെ 33 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്താൻ ചാർട്ടർ ചെയ്ത്ത്. ഇതിൽ പത്തിലേറെ കപ്പലുകൾ ടൂറിസം സീസണിന്റെ ആരംഭത്തിൽ തന്നെ യാത്ര റദ്ദാക്കി.  ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ എട്ട് വിദേശ കപ്പലുകൾ ഉൾപ്പെടെ 14 കപ്പലുകൾ കൊച്ചിയിൽ വന്നിരുന്നു. കഴിഞ്ഞ മാസം മുതൽ അടുത്ത മേയ് വരെ നീളുന്ന സീസണിൽ എത്തേണ്ട കപ്പലുകളാണ് ഇപ്പോൾ യാത്ര റദ്ദാക്കിയിരിക്കുന്നത്. 2022-23ൽ 16 വിദേശ കപ്പലുകൾ ഉൾപ്പെടെ 31 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്.

2023-24ൽ  25  വിദേശ കപ്പലുകൾ അടക്കം 42 കപ്പലുകൾ എത്തി. കഴിഞ്ഞ വർഷത്തെ കണക്കുകളെ ഈ വർഷം മറികടക്കാമെന്നായിരുന്നു കൊച്ചി തുറമുഖ അതോറിറ്റിയുടെ പ്രതീക്ഷ. ഇതാണ് ചെങ്കടൽ പ്രതിസന്ധിയിലൂടെ പൊലിയുന്നത്. ക്രൂയിസ് കപ്പൽ കൊച്ചിയിലെത്തുമ്പോൾ തുറമുഖത്തിന് ഫീസ് ഇനത്തിൽ 10 ലക്ഷത്തോളം രൂപ ലഭിക്കും. കപ്പലുകളുടെ വരവ് കുറഞ്ഞതിനാൽ ഈ വരുമാനം നഷ്ടമാകും.

രാജ്യാന്തര ക്രൂയിസ് കപ്പലുകൾ കൊച്ചിയിലെത്തുന്നത് എറണാകുളത്തിന് പുറമേ
ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾക്കും നേട്ടമാണ്. ഓരോ കപ്പലിലും
ശരാശരി 1,500 സഞ്ചാരികളും 500ഓളം ജീവനക്കാരുമുണ്ടാകും. മട്ടാഞ്ചേരി,
ഫോർട്ടുകൊച്ചി, കൊച്ചി, കുമ്പളങ്ങി, ആലപ്പുഴ, കുമരകം, തേക്കടി, മൂന്നാർ
തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സാധാരണയായി സഞ്ചാരികൾ
മടങ്ങാറുള്ളത്. ഓരോ സ‍ഞ്ചാരിയും 12,000 രൂപ മുതൽ 40,000 രൂപ  വരെ
ഇവിടങ്ങളിൽ  ഷോപ്പിങ്ങിനായി ചെലവിടുന്നുണ്ടെന്നാണ് കണക്ക്. കപ്പൽ വരവ്
നിന്നതോടെ ചെറുകിട ടൂറിസം മേഖലയിലെ ഈ വരവും നിലയ്ക്കും.

The ongoing Red Sea conflict affects luxury cruise tourism to Kochi, causing economic setbacks for Kerala’s tourism hubs like Alappuzha, Idukki, and Kottayam.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version