ടൊമാറ്റോ എന്ന വാക്ക് പോലെ പറയാവുന്ന പേര് എന്ന നിലയ്ക്കാണ് 2009ൽ രണ്ട് സംരംഭകർ അവരുടെ കമ്പനിയെ സൊമാറ്റോ എന്നു വിളിച്ചത്. പതിനഞ്ച്
വർഷങ്ങൾക്കിപ്പുറം ആ പേര് ഇന്ത്യൻ ഭക്ഷ്യവിതരണത്തിന്റെ മറുപേരായി
മാറിയിരിക്കുന്നു. ടൊമാറ്റോ പോലെത്തന്നെ സൊമാറ്റോയുടെ യാത്രയും ചെറിയ
മധുരവും പുളിപ്പും നിറഞ്ഞതാണ്.

പുളിപ്പും മധുരവും

2018ൽ സ്വിഗ്ഗിയുമായി കടുത്ത മത്സരം നടന്നിരുന്ന കാലത്ത് വെറും 290 കോടി
ആയിരുന്നു സൊമാറ്റോയുടെ ആസ്തി. അതായിരുന്നു അവരുടെ പുളിപ്പിന്റെ കാലം. എന്നാൽ ഇന്ന് അത് 24000 കോടി എന്ന മധുര കാലത്ത് എത്തിനിൽക്കുന്നു.
എക്കണോമിക് ടൈംസ് അടുത്തിടെ നടത്തിയ സ്റ്റാർട്ടപ്പ് അവാർഡിൽ സൊമാറ്റോ
സ്ഥാപകൻ ദീപിന്ദർ ഗോയൽ കമ്പനിയുടെ ഇതു വരെയുള്ള ഉയർച്ചതാഴ്ചച്ചകളെ
കുറിച്ചും മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ചും സംസാരിച്ചു. അതിലെ പ്രസക്ത
ഭാഗങ്ങൾ:

‘ബാംഗ്ലൂർ ഡെയ്സ്’ കഴിഞ്ഞു

ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് ഹബ്ബ് എന്ന നിലയ്ക്ക് ബെംഗളൂരു ഖ്യാതി
നേടിയതാണ്. എന്നാൽ അക്കാലം കഴിഞ്ഞെന്ന് ഗോയൽ പറയുന്നു. വിദൂര സാങ്കേതിക വിദ്യ സംരംഭകർക്ക് പുതിയ വഴികൾ തുറക്കുമ്പോൾ ഏത് കോണിൽ ഇരുന്നും മികച്ച സംരംഭം തുടങ്ങാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അഴിച്ചുപണി

2022 മുതൽ സൊമാറ്റോ മികച്ചതിൽ നിന്നും ഏറ്റവും മികച്ചത് എന്നതിലേക്ക്
എത്താനുള്ള പ്രയാണത്തിലാണ്. രണ്ട് വർഷങ്ങൾക്കിടെ കമ്പനിയിൽ ഉണ്ടായ ചില അസ്വാരസ്യങ്ങൾ വളർച്ചയ്ക്ക് വിലങ്ങുതടിയായെന്ന് ഗോയൽ പറയുന്നു. ഐപിഓയും ബിസിനസ്സും വളർന്നെങ്കിലും ആത്മസംതൃപ്തി ഉണ്ടായിരുന്നില്ല. ദിശ
തെറ്റിയിരിക്കുന്നു എന്ന് പോലും തിരിച്ചറിയാത്ത പ്രതിഭാശാലികൾ
കമ്പനിയിലുണ്ടായിരുന്നു. അവിടെ നിന്നാണ് സൊമാര്രോയിൽ അഴിച്ചുപണികൾ
ആരംഭിച്ചത്. ഇന്ന് ഏറ്റവും വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള ടീമാണ്
സൊമാറ്റോയുടെ സൈമുതൽ. അതിനു പിന്നിൽ ഈ അഴിച്ചു പണിയാണ്.

വ്യക്തിഗത വിഷയങ്ങൾ

സ്ഥാപകൻ എന്ന നിലയിൽ വ്യക്തിഗതമായ വിഷയങ്ങളാണ് സാമ്പത്തിക വിഷയങ്ങളേക്കാൾ കമ്പനിയെ ബാധിച്ചത് എന്ന് ഗോയൽ പറയുന്നു. വിശ്വസിച്ചവർ കൂടെയുണ്ടായില്ല എന്നതായിരുന്നു ഏറെ വിഷമിപ്പിച്ചത്. വൈകാരികമായ ഇത്തരം സാഹചര്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയേക്കാൾ ദൂഷ്യം ചെയ്യുമെന്ന് ഗോയൽ പറയുന്നു.

സ്വിഗ്ഗി ചാലഞ്ച്

2018 സൊമാറ്റോയുടെ ഏറ്റവും പ്രതികൂല വർഷമായിരുന്നു. 8300 കോടിയുമായി
അന്ന് സ്വിഗ്ഗി കളം നിറഞ്ഞപ്പോൾ സൊമോറ്റോയ്ക്ക് ആകെ ഉണ്ടായിരുന്ന
നീക്കിയിരിപ്പ് 290 കോടിയായിരുന്നു. ആ പ്രതികൂലാവസ്ഥയെ തരണം ചെയ്തത്
നേട്ടമായി കാണുന്നതിനൊപ്പം അതിനു പിന്നിലെ സോമാറ്റോ ജീവനക്കാരുടെ
പ്രയത്നത്തേയും അദ്ദേഹം വിസ്മരിക്കുന്നില്ല.

ഫുഡ് ഡെലിവെറിയുടെ തുടക്കം

സൊമാറ്റോ ഫുഡ് ഡെലിവെറി രംഗത്ത് എത്തിയത് കരുതിക്കൂട്ടിയുള്ള ഒരു
നീക്കമായിരുന്നില്ല എന്ന് ഗോയൽ പറയുന്നു. മറിച്ച്, അത് നിലനിഷപ്പിനായുള്ള
പോരാട്ടത്തിന്റെ ഭാഗമായിരുന്നു. അന്നത് ചെയ്തിരുന്നില്ലെങ്കിൽ ഇന്ന്
സൊമാറ്റോ ഉണ്ടാകുമായിരുന്നില്ല എന്ന് ഗോയൽ തറപ്പിച്ചു പറയുന്നു. റണ്ണറും
ബ്ലിൻക് ഇറ്റും ഏറ്റെടുത്തത് കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലുകളായി
ഗോയൽ കണക്കാക്കുന്നു. ഏറ്റെടുപ്പിന് മുൻപ് ബ്ലിൻക് ഇറ്റുമായുള്ള മത്സരവും
സൊമാറ്റോയ്ക്ക് ഗുണം ചെയ്തു. ഭാവിയിലും ബ്ലിൻക് ഇറ്റിന്റെ വളർച്ച
സൊമാറ്റോയുടെയും ഗതി നിശ്ചയിക്കും.

മത്സരം ആമസോണുമായി

ബ്ലിൻക് ഇറ്റ് ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കും എന്ന വാദം
തെറ്റാണെന്ന് ഗോയൽ പറയുന്നു. മറിച്ച് ബ്ലിൻക് ഇറ്റിന്റെ മത്സരം ആമസോൺ,
ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് ഭീമൻമാരോടാണ് എന്ന് അദ്ദേഹം പറഞ്ഞു.

സൊമാറ്റോ ‘ഡിസ്ട്രിക്റ്റ്’

ഡിസ്ട്രിക്റ്റ് എന്ന പുതിയ ആപ്പിന്റെ പണിപ്പുരയിലാണ് സൊമാറ്റോ ഇപ്പോൾ.
സൊമാറ്റോയുടെ ഡൈനിങ്-ഇവൻ്റ് വിഭാഗങ്ങളാണ് ഡിസ്ട്രിക്റ്റ് കൈകാര്യം
ചെയ്യുക. ഇവന്റ് മേഖലയുടെ മുഖച്ഛായ മാറ്റാൻ പര്യാപ്തമാണ് ഡിസ്ട്രിക്റ്റ്
എന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് ഡെലിവെറിക്കൊപ്പം ക്വിക് കൊമേഴ്സ്,
ഹൈപ്പർപ്യുയർ രംഗത്തും ഇതോടെ സൊമാറ്റോ പിടിമുറുക്കും.

സ്റ്റാർട്ടപ്പുകളോട്

മാർക്കറ്റ് ഹൈപ്പിൽ കഞ്ഞ് മഞ്ഞളിക്കരുത് എന്നാണ് സ്റ്റാർട്ടപ്പുകളോട്
ഗോയൽ നൽകുന്ന ഉപദേശം. പല സ്റ്റാർട്ടപ്പുകളും ഐപിഓയിൽ നേരത്തെ എത്താൻ ശ്രമിക്കും. എന്നാൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പ് വരുത്തി വേണം അത്തരമൊരു നീക്കം നടത്താൻ.

ഭാവിയിലെ സൊമാറ്റോ

സ്വിഗ്ഗിയുടെ ഐപിഓ പ്രവേശനവും സൊമാറ്റോയുടെ ഭാവിയും തന്നെ
വ്യാകുലനാക്കുന്നില്ല എന്ന് ഗോയൽ പറഞ്ഞു. നമുക്ക് മാറ്റാനാവാത്ത
കാര്യങ്ങളെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല എന്നാണ് ഗോയലിന്റെ
അഭിപ്രായം.

Explore Zomato’s evolution from a small startup to a leading food delivery service in India, its challenges, strategies, and future plans as shared by founder Deepinder Goyal.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version