ആലു മിസ്ത്രിയുടെ വിശേഷങ്ങൾ

അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പിൻഗാമിയും ചെയർമാനുമായി ടാറ്റ ട്രസ്റ്റ് അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തിരുന്നു. നോയലിനൊപ്പം അദ്ദേഹത്തിന്റെ മക്കൾ ലിയോ, മായ, നെവിൽ എന്നിവരും ടാറ്റയിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലുണ്ട്. നോയൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആലു മിസ്ത്രി എന്ന പേര് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. നോയലിന്റെ ഭാര്യയായ ആലു മിസ്ത്രി പ്രമുഖ പാർസി ബിസിനസ് കുടുംബത്തിലെ അംഗമാണ്.

ഇന്ത്യയിൽ ജനിച്ച ഐറിഷ് പൗരനായ പല്ലോൻജി ഷാപൂർജി മിസ്‌ത്രിയുടെ മകളാണ് ആലു മിസ്ത്രി. ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ചെയർമാനും ടാറ്റ ഗ്രൂപ്പിൽ വലിയ ഓഹരികളും ഉണ്ടായിരുന്ന വ്യവസായി ആയിരുന്നു ആലുവിന്റെ പിതാവ്. 2022ൽ അദ്ദേഹം അന്തരിച്ചു. 1936 മുതൽ മിസ്ത്രി കുടുംബത്തിന് ടാറ്റയിൽ നിക്ഷേപമുണ്ട്. 1991ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തിയപ്പോൾ ഏറ്റവുമധികം അനുകൂലിച്ചത് പല്ലോൻജി ഷാപൂർജി മിസ്‌ത്രിയായിരുന്നു. അക്കാലത്ത് ടാറ്റ സൺസിന്റെ പ്രമുഖ ഡയറക്ടർമാരിൽ ഒരാളായിരുന്നു പല്ലോൻജി മിസ്‌ത്രി. ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18 ശതമാനം ഓഹരികളുണ്ട്. 2021ൽ മുപ്പത് ബില്ല്യൺ ഡോളഞ ആയിരുന്നു മിസ്ത്രി കുടുംബത്തിന്റെ ആസ്തി.

1969ൽ ഗ്രാൻ്റ് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്ന് അനാട്ടമിക് പാത്തോളജിയിലും ക്ലിനിക്കൽ പാത്തോളജിയിലും ബിരുദം നേടിയ ആലു മിസ്ത്രി 1972 മുതൽ 1977 വരെ മിസോറിയിലെ ഫോറസ്റ്റ് പാർക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്തു.

ബിസിനസ് ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങുന്നതാണ് മിസ്ത്രി കുടുംബം. ആലു മിസ്ത്രിയുടെ സഹോദരൻ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായിരുന്നു. 2022ൽ മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ സൈറസ് മിസ്ത്രി അന്തരിച്ചു. രത്തൻ ടാറ്റയും സൈറസ് മിസ്ത്രിയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ തലവൻ ഷാപൂർ മിസ്ത്രിയാണ് ആലുവിന്റെ മറ്റൊരു സഹോദരൻ. സഹോദരി ലൈല മിസ്ത്രിയും ബിസിനസ് രംഗത്ത് സജീവമാണ്.

ടാറ്റ ട്രസ്റ്റിലെ തൻ്റെ ചുമതലകൾക്ക് പുറമേ, നോയൽ ടാറ്റ ‘ട്രെൻ്റ് ആൻഡ് ടാറ്റ’ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനും ടാറ്റ സ്റ്റീൽസിന്റെയും ടൈറ്റൻ്റെയും വൈസ് ചെയർമാനുമാണ്.

Noel Tata, half-brother of the late Ratan Tata, has been chosen as the new chairman of Tata Trust. His appointment marks a significant leadership change in the Tata Group, with Noel’s family, including his wife Allu Mistry from the prominent Mistry family, playing strategic roles in the business.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version