വീണ്ടും തുറന്ന് വാഗമൺ ഗ്ലാസ്സ് ബ്രിഡ്ജ്

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം സന്ദർശിക്കാൻ ആദ്യദിനങ്ങളിൽ തന്നെ ആയിരത്തിലധികം സഞ്ചാരികളാണ് എത്തിയത്.

സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. നാൽപത് അടി നീളത്തിലും  നൂറ്റിയന്പത്  അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കഴിഞ്ഞ മൂന്ന് മാസത്തോളമായി സുരക്ഷയെ മുൻനിർത്തി അടച്ചിടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പാലം വീണ്ടും തുറക്കാൻ അനുമതി ലഭിച്ചത്.

ചില്ല് പാലത്തിൽ കയറാൻ മാത്രമായി വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികളുണ്ട്. കഴിഞ്ഞ മഴക്കാലത്ത്  സുരക്ഷ  മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചതിനെ തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌  ബ്രിഡ്ജിന്റെ  പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പിന്നീട് സഞ്ചാരികളുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും പാലം തുറന്നില്ല. ഇപ്പോൾ കോഴിക്കോട്‌ എൻഐടിയിലെ വിദഗ്ധർ നടത്തിയ പഠനത്തിലെ ശുപാർശകൾ കർശനമായി പാലിക്കുമെന്ന്  ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

ഒരേസമയം 15 പേർക്ക് കയറാവുന്ന പാലത്തിന്റെ ഉദ്ഘാടന വേളയിൽ അഞ്ഞൂറ് രൂപയായിരുന്നു പ്രവേശന ഫീസ്. 2023 സെപ്റ്റംബറിൽ ടൂറിസം വകുപ്പ് ഫീസ് 250 ആയി കുറച്ചിരുന്നു. ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക.

ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിൽ നിർമിച്ച പാലത്തിന്റെ വരുമാനത്തിൻറെ 30 ശതമാനം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് ലഭിക്കും. 

The Vagamon Glass Bridge, India’s longest cantilever glass bridge, has reopened after a three-month closure. Located 3,500 feet above sea level, the bridge attracts thousands of tourists. Entry fees have been reduced to Rs 250.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version