1967ൽ ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം. 1967 സെപ്റ്റംബർ 1ന് വകുപ്പ് പ്രവർത്തനമാരംഭിച്ചു. 50,000 രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ആദ്യ ടിക്കറ്റിന്റെ വില ഒരു രൂപയായിരുന്നു. ആദ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 1968 നവംബർ ഒന്നിന് നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽ 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും നടത്തിവരുന്നു. ഇതിൽ ഏറ്റവും വലിയ സമ്മാന തുകയുള്ള ടിക്കറ്റാണ് തിരുവേണം ബമ്പറിന്റെ 25 കോടി.

കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശി അൽത്താഫ് നേടിയിരുന്നു. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. ചെറുതും വലുതുമായ നിരവധി ഭാഗ്യശാലികളെ കേരള ലോട്ടറി ഇതു വരെ സമ്മാനിച്ചു. അക്കൂട്ടത്തിലേക്ക് പുതുതായി എത്തുന്ന ഭാഗ്യശാലിയാണ് അൽത്താഫ്. എന്നാൽ ബമ്പർ അടിക്കുന്ന ഭാഗ്യശാലിക്ക് എത്ര തുക കയ്യിൽ കിട്ടും എന്നത് മലയാളികളുടെ ഇടയിൽ വലിയ സംശയം ഉണ്ടാക്കുന്ന കാര്യമാണ്. സമ്മാനത്തുക മുഴുവൻ കിട്ടില്ലെങ്കിൽ പിന്നെ 25 കോടി എന്ന് വെണ്ടയ്ക്കാക്ഷരത്തിൽ എഴുതി പ്രചരിപ്പിക്കുന്നത് എന്തിന് എന്ന് രോഷം കൊള്ളുന്നവരും ഉണ്ട്. 25 കോടി അടിക്കുന്ന ഭാഗ്യശാലിക്ക് മുഴുവൻ തുകയും കയ്യിൽ കിട്ടില്ല.

ലോട്ടറികൾ ഇവ
തിരുവോണം ബംപർ അടക്കം ആറ് ബമ്പറുകളാണ് കേരള ലോട്ടറി വകുപ്പ് ഇറക്കുന്നത്. 200 രൂപ മുതൽ അഞ്ഞൂറ് രൂപ വരെയാണ് ഇവയുടെ വില. 20 കോടി സമ്മാനത്തുകയുള്ള ക്രിസ്മസ് ന്യൂ ഇയർ ബമ്പർ, 10 കോടി സമ്മാനം നൽകുന്ന സമ്മർ ബമ്പർ, 12 കോടിയുടെ വിഷു ബമ്പർ, പത്ത് കോടിയുടെ മൺസൂൺ ബമ്പർ, പന്ത്രണ്ട് കോടിയുടെ പൂജ ബമ്പർ എന്നിവയാണ് തിരുവോണം ബമ്പറിനു പുറമേ കേരള സംസ്ഥാന ഭാഗ്യക്കുറി വിൽക്കുന്ന ബമ്പർ ടിക്കറ്റുകൾ. യഥാക്രമം ജനുവരി, മാർച്ച്, മെയ്, ജൂലൈ, നവംബർ മാസങ്ങളിലാണ് ഇവയുടെ നറുക്കെടുപ്പ് നടക്കാറുള്ളത്. തിരുവോണം ബമ്പറിന്റെ യഥാർത്ഥ നറുക്കെടുപ്പ് തിയ്യതി സെപ്റ്റംബറിൽ ആയിരുന്നു. എന്നാൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് ഒക്ടോബറിൽ ആക്കുകയായിരുന്നു.

ഇവയ്ക്ക് പുറമേ വിൻ വിൻ, സ്ത്രീശക്തി, ഫിഫ്റ്റി ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, അക്ഷയ എന്നിങ്ങനെ ഏഴ് പ്രതിവാര ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് നടത്തുന്നു. ഇതിൽ ഫിഫ്റ്റി ഫിഫ്റ്റി ഒഴികെ ബാക്കിയെല്ലാത്തിനും 40 രൂപയാണ് വില. ഒരു കോടി സമ്മാനത്തുകയുള്ള ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയാണ് വില.

കയ്യിൽ കിട്ടുന്നത്
തിരുവോണം ബമ്പർ മാത്രമല്ല പ്രതിവാര ലോട്ടറികളിലും ഭാഗ്യശാലികൾക്ക് മുഴുവൻ തുകയും കയ്യിൽ കിട്ടില്ല. നികുതിയും ഏജൻസി കമ്മിഷനും എല്ലാം കിഴിച്ച് പകുതിയിലും കുറവ് തുക മാത്രമാണ് സമ്മാനർഹക്ക് കിട്ടുക. തിരുവോണം ബംപർ സമ്മാനത്തുകയിൽ പത്ത് ശതമാനം അഥവാ 2.5 കോടി ഏജൻസി കമ്മിഷൻ ഇനത്തിൽ പോകും. മുപ്പത് ശതമാനം സമ്മാന നികുതിയിനത്തിൽ പോകും. ഇത് തന്നെ 6.75 കോടി രൂപ വരും. ഏജൻസി കമ്മിഷനും മുപ്പത് ശതമാനം നികുതിയും കിഴിച്ച തുകയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തുക. അതോടെ നാൽപത് ശതമാനം കുറഞ്ഞ് സമ്മാനത്തുക 15.75 കോടിയാകും. അവിടെയും കഴിഞ്ഞില്ല. അക്കൗണ്ടിൽ എത്തിയ തുകയ്ക് നികുതിയിനത്തിലുള്ള സർചാർജ് ആയി 37 ശതമാനം നൽകണം. ഇതോടെ വീണ്ടും 2.49 കോടി കുറയും. പോരാത്തതിന് ആരോഗ്യ വിദ്യാഭ്യാസ സെസ് ഇനത്തിൽ നാല് ശതമാനവും (36.9 ലക്ഷം) അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി എന്ന കണക്കിൽ 2.85 കോടിയും നൽകണം. ഈ  നികുതിയെല്ലാം കഴിച്ച് ഭാഗ്യശാലിക്ക് ആകെ കിട്ടുന്ന തുക 12.8 കോടി രൂപയാണ്.

കട്ടപ്പാരയും എടുത്ത്…
ലോട്ടറി വിറ്റ് 350 കോടിയോളം വരുമാനമാണ് തിരുവോണം ബമ്പർ സമയത്ത് മാത്രം ഭാഗ്യക്കുറി വകുപ്പ് നേടിയത്. ഇത്ര ഭീമമായ വരുമാനം നേടിയിട്ടും അതിന്റെ അഞ്ച് ശതമാനം പോലും ഭാഗ്യാന്വേഷികളുടെ കയ്യിലെത്തുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ അടക്കം കാലങ്ങളായി ഉയരുന്ന വിമർശനം. ഇതിലും ഭേദം ഭാഗ്യക്കുറി വകുപ്പ് കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതാണ് എന്നും ചിലർ പറയുന്നു. നാൽപ്പത്തിയഞ്ചും അൻപതും കോടി സമ്മാനത്തുകയുള്ള യുഎഇയിലെ എമിറേറ്റ്സ് ലോട്ടറി പോലുള്ളവ ടാക്സ് ഫ്രീ ആണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ തന്നെ ഇതിന് മറുവാദവും ഉയരാറുണ്ട്. വെറും അഞ്ഞൂറ് രൂപ ചിലവാക്കി 12 കോടി കിട്ടുന്നത് തന്നെ ധാരാളമാണ് എന്ന് അത്തരക്കാർ പറയുന്നു.

Discover the details of Kerala’s Thiruvonam bumper lottery, including prize distribution, deductions, and taxes. Learn how much the winner actually takes home from the ₹25 crore prize.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version