സ്കൈസ്കാനർ ട്രെൻഡിങ് ലിസ്റ്റിൽ തിരുവനന്തപുരം

പ്രമുഖ ട്രാവൽ വെബ്‌സൈറ്റായ സ്‌കൈസ്‌കാന്നറിന്റെ 2025ലെ  ആഗോള ട്രെൻഡിംഗ് ഡെസ്റ്റിനേഷനിൽ തിരുവനന്തപുരവും. 2025ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഇടം നേടിയത്. ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ എന്ന അംഗീകാരമാണ് തിരുവന്തപുരത്തിന്  സ്‌കൈസ്‌കാന്നർ നൽകിയത്.

ഡെസ്റ്റിനേഷനുകൾക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വർധനവ് അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവിൽ 66 ശതമാനം വർധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയയിലെ ടാർട്ടു രണ്ടാമതുണ്ട്. 2024 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വർധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023ൽ ഇതേ കാലയളവിലെ തിരച്ചിലുമായി താരതമ്യപ്പെടുത്തിയാണ് വർധനവ് രേഖപ്പെടുത്തിയത് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന് പകിട്ട് കൂട്ടുന്നു.

സമ്പന്നമായ പ്രകൃതിഭംഗിയോടൊപ്പം ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ ആണെന്നതാണ് തിരുവനന്തപുരത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ നിലനിർത്തുന്നതെന്ന് സ്‌കൈസ്‌കാന്നർ വിലയിരുത്തി .

യാത്രികരുടെ മാറുന്ന അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് കേരളം നടപ്പാക്കുന്ന നൂതന ടൂറിസം ഉത്പന്നങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണ് പ്രമുഖ ട്രാവൽ വെബ്‌സൈറ്റായ സ്‌കൈസ്‌കാന്നറിന്റെ പട്ടികയിൽ ഉൾപ്പെടാൻ ഇടയാക്കിയതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ കാലത്ത് ഹെൽത്ത്-വെൽനെസ് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സഞ്ചാരികൾ നൽകുന്നത്. സഞ്ചാരികളുടെ ഈ താത്പര്യത്തിന് ഉതകുന്ന ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ യാത്രാ പ്രവണതകൾ മനസ്സിലാക്കുന്നതിനായി സ്‌കൈസ്‌കാന്നർ യാത്രികരിൽ നിന്ന് പതിനായിരക്കണക്കിന് ഡാറ്റ പോയിന്റുകളാണ് വിശകലനം ചെയ്യുക. യൂറോപ്പിന് പുറത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കിടയിൽ ചെറുതും വ്യത്യസ്തവുമായ ഡെസ്റ്റിനേഷനുകളോടുള്ള താത്പര്യം വർധിക്കുന്നുവെന്ന് സ്‌കൈക്‌സാന്നർ സർവേ വെളിപ്പെടുത്തുന്നു.

Thiruvananthapuram ranks 10th on Skyscanner’s Global Trending Destination 2025 list, recognized for its focus on health and wellness tourism. With a 66% increase in searches, the city is gaining popularity among travelers seeking diverse and unique experiences.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version