ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

റെയിൽവേക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനൊരുങ്ങി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEML. എട്ട് കോച്ചുകൾ അടങ്ങുന്ന  രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപനയും നിർമാണവും അടങ്ങുന്നതാണ് കരാർ. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മൊത്തം കരാർ മൂല്യം 866.87 കോടി രൂപയാണ്. ഇതിൽ ഡിസൈൻ ചെലവ്, നിർമാണ ചെലവ്, ടൂളിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടും. ഭാവിയിൽ ഇന്ത്യയിലെ എല്ലാ അതിവേഗ പ്രോജക്ടുകൾക്കും ഇതേ രീതി തന്നെ പിന്തുടരും. പദ്ധതി ഇന്ത്യയുടെ അതിവേഗ റെയിൽ രംഗത്തെ പ്രധാന നാഴികക്കല്ലാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിൻ പരീക്ഷണവേഗത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ ഓടാനാകും. 2026ൽ നിർമാണം പൂർത്തിയാക്കും.

മുൻപ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ BEML കുറഞ്ഞ ചിലവിലും മികച്ച ഗുണനിലവാരത്തിലും നിർമിച്ച് പ്രശംസ നേടിയിരുന്നു. ഇതോടെയാണ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണ കരാർ വിദേശ കമ്പനികൾക്ക് കൊടുക്കാതെ BEMLനു നൽകാൻ തീരുമാനമായത്. ഡിഫൻസ്, എയറോസ്പേസ്, മൈനിംഗ്, കൺസ്ട്രക്ഷൻ, റെയിൽ & മെട്രോ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയായ BEMLന്  ബെംഗളൂരു, കോളാർ ഗോൾഡ് ഫീൽഡ്, മൈസൂരു, പാലക്കാട് എന്നിവിടങ്ങളിൽ അത്യാധുനിക നിർമ്മാണ സൗകര്യങ്ങളുണ്ട്.  

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാതയിൽ സർവീസ് നടത്താനായാണ് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നത്. ബുള്ളറ്റ് സർവീസ് 2026ൽ ആരംഭിക്കുമെന്ന് ഈ വർഷം ആദ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. സൂറത്തിനും ബിലിമോറിനുമിടയിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ വരിക. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം പുരോഗമിക്കകുയാണ്.

BEML Ltd has secured a contract with Integral Coach Factory to design and manufacture India’s first indigenous high-speed trainsets, capable of reaching 280 km/h. This landmark project advances India’s high-speed rail ambitions and reduces reliance on foreign suppliers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version