യാത്രക്കാർക്കായി ഒരു  ടാക്സി ഡ്രൈവർ തൻറെ വണ്ടിയുടെ ഉള്ളിൽ ഒട്ടിച്ച നിയമാവലി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ടാക്സിയിൽ ഒട്ടിച്ചിരിക്കുന്ന  നിയമാവലിയുടെ ചിത്രം ഒരു യാത്രക്കാരൻ  റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. യാത്രക്കാർക്കായി ഏഴ് നിർദ്ദേശങ്ങളാണ് ടാക്സി ഡ്രൈവർ പോസ്റ്ററിൽ നൽകുന്നത്.

1. ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല.
2. ഈ കാർ ഓടിക്കുന്ന വ്യക്തിയാണ് ഇതിൻറെ ഉടമ.
3. മാന്യതയോടെ സംസാരിക്കണം.
4. കാറിന്റെ വാതിൽ പതുക്കെ അടയ്ക്കുക.
5. നിങ്ങളുടെ ജാഡ പോക്കറ്റിൽ വെച്ചാൽ മതി, ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങൾ കൂടുതൽ പണം ഒന്നും ഞങ്ങൾക്ക് നൽകുന്നില്ല.
6. ‘ഭയ്യാ’ എന്ന് വിളിക്കരുത്.
7. വേഗത്തിൽ വാഹനം ഓടിക്കാൻ ആവശ്യപ്പെടരുത്.

“ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തു, ടാക്സി ഡ്രൈവർ അതിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നു.  ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന കുറിപ്പോടെയാണ് റെഡിറ്റ് ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചത്.

റെഡ്ഡിറ്റ് ഉപഭോക്താവിൻറെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേർ ഡ്രൈവറിൻറെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

ഡോർ പതിയെ അടയ്ക്കുക, വേഗത്തിൽ പോകാൻ ആവശ്യപ്പെടാതിരിക്കുക തുടങ്ങിയ നിർദേശങ്ങളൊക്കെ അംഗീകരിക്കാമെങ്കിലും ‘ഭയ്യാ’ എന്ന് വിളിക്കരുത് എന്ന് നിർദ്ദേശിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു ഭൂരിഭാഗം പേരുടേയും കമൻ്റ്. 

A cab driver’s list of passenger rules, including guidelines on respect and safe driving, has sparked a debate on Reddit. The rules divided opinions on setting boundaries and passenger behavior.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version