രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഇൻഡസ്ട്രിയൽ ലീഡേർസിൽ ഒരാളാണ് ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N. Chandrasekaran). ടാറ്റ ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ എൻ. ചന്ദ്രശേഖരന്റെ മൊത്തം പ്രതിഫലം 155.81 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിലെ 135.32 കോടി രൂപയിൽ നിന്ന് 15 ശതമാനം വർധനയാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

ശമ്പളവും മറ്റ് കോംപൻസേഷനുകളും ചേർത്ത് 15.12 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഇതിനു പുറമേ 2024-25 സാമ്പത്തിക വർഷത്തിലെ കമ്മീഷൻ ഓൺ പ്രോഫിറ്റ്സ് ആയി 140.69 കോടി രൂപ അദ്ദേഹം കൈപ്പറ്റി. ഇതുൾപ്പെടെയാണ് മൊത്തം വാർഷിക പ്രതിഫലം 155.81 കോടി രൂപയായത്. 2016 ഒക്ടോബറിൽ ടാറ്റ സൺസിന്റെ ബോർഡിൽ ചേർന്ന അദ്ദേഹം 2017ൽ ചെയർമാനായി നിയമിതനായി. ചെയർമാനാകുന്നതിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായിരുന്നു ചന്ദ്രശേഖരൻ
Tata Sons Chairman N. Chandrasekaran’s total remuneration for FY25 increased to ₹155.81 crore, making him one of India’s highest-paid executives.