ഫിഡെ വനിതാ ചെസ് ലോകകപ്പ് (FIDE Women’s Chess World Cup) കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം സൃഷ്ടിച്ച് ദിവ്യ ദേശ്മുഖ് (Divya Deshmukh). ജോർജിയയിലെ (Georgia) ബതൂമിയിൽ (Batumi) നടന്ന വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെയാണ് 19കാരിയായ ദിവ്യ ഫൈനലിൽ തോൽപ്പിച്ചത്. ടൈ-ബ്രേക്കറിലൂടെയാണ് ദിവ്യയുടെ ചരിത്രവിജയം.
വിജയിയെ കണ്ടെത്താനുള്ള രണ്ടാമത്തെ ഗെയിമും സമനിലയായതോടെ മത്സരം ടൈ-ബ്രേക്കറിലേക്ക് നീളുകയായിരുന്നു. ടൈ-ബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരവും സമനിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം മത്സരത്തിൽ ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിയുകയായിരുന്നു. വിജയത്തോടെ ഗ്രാൻഡ് മാസ്റ്റർ (Grandmaster) പദവിയും ദിവ്യയെ തേടിയെത്തി. ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും (Candidates tournament) ഇതോടെ ദിവ്യ യോഗ്യത നേടി.
Divya Deshmukh becomes the first Indian woman to win the FIDE Women’s Chess World Cup, defeating Koneru Humpy in a tie-break in Batumi, Georgia.