പരാജയങ്ങൾ പഠനാനുഭവങ്ങളായി കാണുന്ന ഇന്നത്തെ തലമുറ സംരംഭകത്വത്തിലേക്ക് ധൈര്യപൂർവം കടന്നുവരണമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ‘ഇൻസ്പയറിങ് ഒൺട്രപ്രണേഴ്‌സ്: ദി ബിഗ്ഗർ കേരള സ്റ്റോറീസ്’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ തന്റെ ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വമ്പൻ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കമ്പനികളോടുള്ള മത്സരവും പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു സ്ഥാപനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാൽ പുരോഗമനപരമായ നിലപാടുകളുള്ള ഒരു ടീമിന്റെ സഹായത്തോടെ കമ്പനിയെ ആധുനികവൽക്കരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Youth Entrepreneurship Kerala

സ്ത്രീകൾക്ക് പ്രൊഫഷണൽ ജീവിതവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഡബ്ല്യുഎഫ്ബി ബേർഡ് ഇന്ത്യ സിഇഒ സുചിത്ര മേനോൻ പറഞ്ഞു. അവസരങ്ങൾ വരുമ്പോൾ അവ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തണം. സംരംഭകത്വത്തിന് അനുയോജ്യമായ മികച്ച തൊഴിൽ സംസ്‌കാരമാണ് കേരളത്തിലുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു. പ്രൊഫ. ഡോ. കെ. ശ്രീകുമാർ ചർച്ച നിയന്ത്രിച്ചു.

V-Guard MD Mithun Chittilappilly shares insights on overcoming business challenges and modernizing legacy brands at Jain University’s ‘Inspiring Entrepreneurs’ summit. Discover why the next generation must view failure as a stepping stone

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version