ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഐഫോൺ 18 പ്രോ സീരീസിന്റെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സെപ്റ്റംബർ 9നായിരിക്കും ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയെന്നാണ് റിപ്പോർട്ട്. പുത്തൻ എ20 പ്രോ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോണുകൾക്ക് മികച്ച വേഗതയും ഉയർന്ന ബാറ്ററി കാര്യക്ഷമതയും ഉണ്ടായിരിക്കും.

ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ ഉൾപ്പെടെയുള്ള ആകർഷകമായ പുതിയ നിറങ്ങളിലും ഈ ഫോൺ ലഭ്യമാകും. മികച്ച ലോ-ലൈറ്റ് ഫൊട്ടോഗ്രാഫിക്കായി വേരിയബിൾ അപ്പർച്ചർ മെയിൻ ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായ 5,391 mAh മുതൽ 5,567 mAh വരെയുള്ള ബാറ്ററിയായിരിക്കും ഐഫോൺ 18 പ്രോ മാക്സിൽ ഉണ്ടാകുക. മെമ്മറി ചിപ്പ് ക്ഷാമം കാരണം ആപ്പിൾ ഈ പുതിയ ഫോണുകൾക്ക് വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

Apple iPhone 18 Pro Max is expected to launch on September 9 with A20 Pro chipset, variable aperture camera, and a massive battery

Share.
Leave A Reply

Exit mobile version