ചുരുങ്ങിയ ചെലവിൽ ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആർടിസി. ഒക്ടോബർ 20ന് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. കൊച്ചിയിലെത്തി ക്രൂയിസിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാവുന്ന തരത്തിലാണ് ട്രിപ്പ് ഒരുക്കിയിട്ടുള്ളത്. ഗെയിമുകൾ, ഡിജെ, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലേ തിയേറ്റർ എന്നിവ കപ്പലിലുണ്ട്. ഇതോടൊപ്പം ഫോർ സ്റ്റാർ ഡിന്നറും ലഭിക്കും. ഒക്ടോബർ 21ന് കണ്ണൂരിൽ തിരിച്ചെത്തും.  മുതിർന്നവർക്ക് 4590 രൂപയും 10 വയസ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് നിരക്ക്. ഫോൺ: 8089463675, 9497007857.

2021ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കിയത്. തുടർന്ന് 2022ൽ കെഎസ്ആ‌ർടിസി ക്രൂയിസ് ഷിപ്പ് ടൂറിസത്തിലേക്ക് കടന്നു. ആ വർഷത്തെ ആഡംബരക്കപ്പലിലെ പുതുവത്സരാഘോഷം ജനപ്രീതി നേടി. കേരള ഇൻലാൻഡ് നാവിഗേഷനിൽ നിന്നും കപ്പൽ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നെഫർറ്റിറ്റി എന്ന ക്രൂയിസ് കപ്പലാണ് ഇതിനായി ഉപയോഗിക്കുന്നത്.

നേരത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ചുരുങ്ങിയ ചിലവിൽ നിരവധി സ്ഥലങ്ങൾ കാണാവുന്ന ടൂർ ഡയറി ഒരുക്കിയിരുന്നു. മലക്കപ്പാറ ടീ എസ്റ്റേറ്റിലേക്കായിരുന്നു അന്ന് ചാലക്കുടി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ചത്. അതിരപ്പിള്ളി-ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, പെൻസ്റ്റോക്, നെല്ലിക്കുന്ന് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര.

മലക്കപ്പാറ ട്രിപ്പ് വൻ ഹിറ്റായതോടെ ആറ് ജില്ലകളിൽ നിന്നു കൂടി കെഎസ്ആർടിസി ഇത്തരം യാത്രകൾ ആരംഭിച്ചു. തു‌ടർന്ന് ജാനകിക്കാട്, പെരുവണ്ണാമുഴി, സൈലന്റ് വാലി, മൂന്നാർ, കുമിളി തുടങ്ങിയ സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം യാത്രയൊരുക്കി. ഒരു ദിവസം മുതൽ രണ്ട് ദിവസം വരെ നീളുന്ന യാത്രകളാണ് ഇവ. കോതമംഗലത്ത് നിന്ന് മൂന്നാറിലേക്കുള്ള മൂന്നാർ സഫാരിയും മികച്ച വരുമാനം ഉണ്ടാക്കുന്നുണ്ട്. പാലക്കാട്-നെല്ലിയാമ്പതി, ആലപ്പുഴ-വാഗമൺ തുടങ്ങിയ ട്രിപ്പുകൾക്കും ആൾത്തിരക്കേറെയാണ്.

കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

KSRTC offers an exciting luxury cruise experience from Kannur to Kochi on October 20, featuring onboard entertainment and a four-star dinner. Discover budget tourism initiatives and operational profits of KSRTC.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version