ഐഐടി റൂർക്കിയിൽ നിന്നും പഠിച്ചിറങ്ങിയ ഒരു മെക്കാനിക്കൽ എഞ്ചിനീയർക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. പഠിച്ചിറങ്ങി റെയിൽവേയിൽ ജോലി നേടി ഇപ്പോൾ ഇലൺ മസ്കിന്റെ സ്പേസ് എക്സിൽ എത്തി നിൽക്കുന്ന സഞ്ജീവ് ശർമയുടെ ലിൻക്ഡ് ഇൻ പേജാണ് ഒരേ സമയം കൌതുകവും പ്രചോദനവും ആകുന്നത്. പഠനങ്ങളുടേയും തുടർപഠനങ്ങളുടേയും ഘോഷയാത്രയാണ് സഞ്ജീവിന്റെ ജീവിതം.

ഐഐടി റൂർക്കിയിൽ നിന്ന് ബിരുദം നേടിയ ശർമ്മ ഇന്ത്യൻ റെയിൽവേയിൽ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറായാണ് കരിയർ ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം 1994-ൽ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലധികം ഇന്ത്യൻ റെയിൽവേസിൽ ജോലി ചെയ്ത ശേഷം അദ്ദേഹം തുടർപഠനത്തിനായി ജോലി ഉപേക്ഷിച്ചു.

2002ൽ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഎസ് പ്രോഗ്രാം പൂർത്തിയാക്കി. പഠനത്തിനു ശേഷം അദ്ദേഹം അമേരിക്കൻ ഡാറ്റ സ്റ്റോറേജ് കമ്പനിയായ സീഗേറ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിൽ സ്റ്റാഫ് മെക്കാനിക്കൽ എഞ്ചിനീയറായി ചേർന്നു. 2008ൽ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം നേടിയ സഞ്ജീവ് ശർമ്മ, 2013ൽ ആ ജോലിയും വിട്ടു. സീഗേറ്റിൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ അദ്ദേഹം മിനസോട്ട സർവകലാശാലയിൽ നിന്ന് മാനേജ്‌മെൻ്റ് ഓഫ് ടെക്‌നോളജിയിൽ എംഎസ് ബിരുദവും നേടി.

സീഗേറ്റിലെ ജോലി വിട്ട സഞ്ജീവ് അമേരിക്കൻ ബഹിരാകാശ നിർമ്മാതാക്കളായ സ്പേസ് എക്‌സിൽ ഡൈനാമിക്‌സ് എഞ്ചിനീയറായി ചേർന്നു. കമ്പനിയുടെ സ്ട്രക്ടചറൽ ഡൈനാമിക്സ് വിഭാഗത്തിന്റെ തലവനായാണ് സഞ്ജീവ് സ്പേസ് എക്സിൽ എത്തിയത്. കൂടാതെ എയറോഡൈനാമിക്‌സ്, ജിഎൻസി (ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ), പ്രൊപ്പൽഷൻ, തെർമൽ എഞ്ചിനീയറിംഗ് തുടങ്ങിയ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഫാൽക്കൺ 9 ഫ്ലൈറ്റ് F9-005 മുതൽ F9-0059 വരെയുള്ള ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററുകളുടെ പുനർനിർമാണത്തിലും അദ്ദേഹം പങ്കാളിയായി.

2018ൽ വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകൾ നിർമിക്കുന്ന മാറ്റർനെറ്റ് എന്ന കമ്പനിയിൽ ചേർന്ന സഞ്ജീവ് വെഹിക്കിൾ എഞ്ചിനീയറിംഗിന് നേതൃത്വം നൽകി. തുടർന്ന് ടെക്നോളജി വിഭാഗത്തിൻ്റെ തലവനായ അദ്ദേഹം രണ്ട് വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു.

2022ൽ സ്‌പേസ് എക്‌സിലേക്ക് മടങ്ങിയ സഞ്ജീവ് ശർമയെ ഇലൺ മസ്ക് സ്റ്റാർ ഷിപ്പ് ഡൈനാമിക്സിന്റെ പ്രിൻസിപ്പൽ എഞ്ചിനീയറായി തിരഞ്ഞെടുത്തു. ഇങ്ങനെ നേട്ടങ്ങളിൽ നിന്നും നേട്ടങ്ങളിലേക്കുള്ള സഞ്ജീവ് ശർമ്മയുടെ യാത്ര അവസാനിക്കുന്നേ ഇല്ല. 

Sanjeev Sharma, an IIT Roorkee alumnus, inspires many with his career journey from Indian Railways to SpaceX, showcasing a remarkable path in engineering and aerospace.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version