വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 20 സ്റ്റേഷനുകളിൽ ഒന്നാണ് വിശാഖപട്ടണം ജംഗ്ഷൻ. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വികസനത്തിനു ശേഷം സ്റ്റേഷനിൽ 14 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.
2022 നവംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിനായി തറക്കല്ലിട്ടത്. ₹456 കോടി ചിലവ് വരുന്ന വികസനപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിദിനം 75000 യാത്രക്കാർ എന്ന നേട്ടത്തിനാണ് വികസനത്തോടെ സ്റ്റേഷൻ ലക്ഷ്യമിടുന്നത്. 2023 ആദ്യ പാദത്തിൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ പ്രശ്നങ്ങൾ കാരണം നിർമാണം നിർത്തിവെയ്ക്കുകയായിരുന്നു
Visakhapatnam Railway Station’s ₹456 crore redevelopment is back on track. With 14 platforms planned, including dedicated Vande Bharat lines, the project aims to ease congestion and meet the growing demand at this top-earning junction.