കൊച്ചിയുടെ വാണിജ്യപ്പെരുമ ഉയർത്തുന്ന എറണാകുളം മാർക്കറ്റ്‌ സമുച്ചയം നവംബറിൽ തുറക്കുമെന്ന് മേയർ എം. അനിൽകുമാർ. നൂറ് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ്‌ ആധുനികസൗകര്യങ്ങളോടെ പുതിയ സമുച്ചയം പൂർത്തിയാക്കിയത്‌. സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുന്ന എറണാകുളം മാർക്കറ്റിന്റെ പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. 2022ലാണ് സിഎസ്‌എംഎല്ലിന്റെ നേതൃത്വത്തിൽ നിർമാണം തുടങ്ങിയ സമുച്ചയത്തിന്റെ നിർമാണച്ചെലവ് 75 കോടിയാണ്.

രണ്ട്‌ ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലുള്ള സമുച്ചയം പൂർണമായും കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലായിരിക്കും. ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, ഒന്ന്‌, രണ്ട്‌ എന്നിങ്ങനെ മൂന്ന്‌ നിലകളാണ് സമുച്ചയത്തിലുള്ളത്. ബേസ്‌മെന്റിൽ 88 കാറുകൾ പാർക്ക്‌ ചെയ്യാം. പ്രതിദിനം 100 കിലോലിറ്റർ ശേഷിയുള്ള സിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, വിവിധ ആവശ്യങ്ങൾക്കായി ജലസംഭരണികൾ എന്നിവയുമുണ്ട്. 72 കോടിയാണ്‌ നിർമാണച്ചെലവ്‌.

താഴെനിലയിൽ 183ഉം ഒന്നാം നിലയിൽ 92ഉം അടക്കം 275 കടമുറികളാണ് സമുച്ചയത്തിൽ ഉള്ളത്. 50 മുതൽ 150 ചതുരശ്രയടി വരെയാണ്‌ വിസ്‌തീർണം. പച്ചക്കറി, പഴവർഗങ്ങൾ, പലചരക്കുകൾ, മുട്ട, മീൻ, സ്‌റ്റേഷനറി തുടങ്ങിയ വിവിധ കച്ചവടങ്ങൾക്കായി പ്രത്യേകം കടമുറികളുണ്ടാകും. ഇറച്ചിയും മീനും രണ്ടാംനിലയിലാണ്. ഇവ മുകളിലെത്തിക്കാനായി പ്രത്യേക റാമ്പും നിർമിച്ചിട്ടുണ്ട്. രണ്ടും മൂന്നും നിലകളിൽ നിലവിൽ കടമുറികളായി തിരിച്ചിട്ടില്ല. ബാങ്കുകൾക്കോ മറ്റു സ്ഥാപനങ്ങൾക്കോ ഓഫീസ്‌ ആവശ്യത്തിനുൾപ്പെടെ  പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഇവയുടെ നിർമാണം.

സമുച്ചയത്തിന്‌ മുകളിലുള്ള ക്ലോക്ക്‌ ടവർ എറണാകുളത്തിന്റെ ഭാവിയിലെ മുഖമുദ്രയായി മാറും. സമുച്ചയത്തിൽ വൈദ്യുതിയെത്തിക്കാനായി സോളാർ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച്‌ ലിഫ്റ്റുകളുള്ള സമുച്ചയത്തിൽ മൂന്നെണ്ണം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഉപയോഗിക്കാനും രണ്ടെണ്ണം സാധനങ്ങൾ എത്തിക്കാനുമാണ്. എല്ലാ നിലയിലും ഭിന്നശേഷിക്കാർക്കുൾപ്പെടെ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. സമുച്ചയത്തിന് അഗ്നിരക്ഷാസേനയുടെ എൻഒസി ഉടൻ ലഭിക്കും.

മാർക്കറ്റ് മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാൻ ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റുമുണ്ട്. ഐസിഎൽഇ യുടെ സഹകരണത്തോടെ മണപ്പാട്ടി പറമ്പിൽ സ്ഥാപിച്ച പ്ലാൻ്റിലാണ് നിലവിൽ മാലിന്യ സംസ്കരണം നടക്കുന്നത്. ഒരു ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റിൽ  നിന്നുള്ള വളമാണ് ഇപ്പോൾ സുഭാഷ് പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്. അതേ മാതൃകയിലും വലിപ്പത്തിലുമുള്ള ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റ് മാർക്കറ്റിലുമുള്ളത്. മാർക്കറ്റിൽ 24 മണിക്കൂറും ശുചീകരണത്തിന് സംവിധാനങ്ങൾ ഉണ്ടാകും.

മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാം. 24.65 കോടി രൂപയാണ് ഇതിന്റെ ചിലവ്. മാർക്കറ്റിൽ നിന്നും, പാർക്കിംഗ് സമുച്ചയത്തിൽ നിന്നും നഗരസഭയ്ക്ക് അധിക വരുമാനം ലഭിക്കും.  

നേരത്തെ തിരക്കേറിയ തെരുവുകൾക്കിടയിലൂടെ നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്നത് മാർക്കറ്റ് നിർമാണം വൈകിപ്പിച്ചിരുന്നു. ചുറ്റും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തൊട്ടുരുമ്മി നിൽക്കുന്നതാണ് പുതിയ കെട്ടിടം.

The Ernakulam market complex, aimed at enhancing Kochi’s commercial growth, will open in November. With modern facilities, 275 rooms, parking for 88 cars, and an organic waste composter, the complex embodies sustainability and innovation, costing ₹75 crores.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version