ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജൈടെക്‌സിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ പുതുസംരംഭകർക്ക് നിക്ഷേപ അവസരം ഒരുക്കി മലയാളി സംരംഭകരുടെ ആഗോള സ്റ്റാർട്ടപ്പ് കൂട്ടായ്മയായ വൺട്രപ്രണർ (Onetrepreneur). ജൈടെക്‌സിൽ പങ്കെടുത്ത ആയിരകണക്കിന് സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് സംരംഭകർക്കാണ് 10 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ നിക്ഷേപം നേടാനാവുന്ന പിച്ചിങ് അവസരം ഒരുക്കിയത്. പങ്കെടുത്ത പത്ത് സ്റ്റാർട്ടപ്പുകൾക്ക് ഇൻവെസ്റ്റ്മെന്റ് ചർച്ചകൾക്ക് ക്ഷണം ലഭിച്ചതായി വൺട്രപ്രണർ പ്രതിനിധി അറിയിച്ചു.

ഒക്ടോബർ 16ന് നടന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 12 സ്റ്റാർട്ടപ് സംരംഭകർ ജൈടെക്‌സിലെ ഏറ്റവും വലിയ ഫണ്ടിങ് ഷോയിൽ ആശയം അവതരിപ്പിച്ചു. മേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് സംരംഭകരിൽ നിന്നാണ് സി.ലൈവ് എന്ന കേരള സ്റ്റാർട്ടപ്പ് ഉൾപ്പെടെ 12 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുത്തതെന്ന് വൺട്രപ്രണർ സഹസ്ഥാപകൻ  ജിമ്മി ജെയിംസ് പറഞ്ഞു. ജൈടെക്സിലെ പിച്ചിങ് പരിപാടിക്കു ശേഷം നിരവധി നിക്ഷേപകർ സമാനരീതിയിൽ പരിപാടി അവതരിപ്പിക്കാൻ സമീപിക്കുന്നുണ്ട്. ഇത് പരിഗണിച്ച് മൂന്ന് മാസം കൂടുമ്പോൾ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇത്തരം പരിപാടി സംഘടിപ്പിക്കും. ജൈടെക്സിൽ വെച്ച് തന്നെ നിരവധി ഗവൺമെന്റ് ഏജൻസികളുമായും സ്റ്റാർട്ടപ്പ് സ്ഥാപകരുമായും ധാരണാപത്രം ഒപ്പ് വെച്ചതായും അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയിലെ പ്രധാനപെട്ട നിക്ഷേപകരും വ്യവസായികളും ഇൻവെസ്റ്റർ പാനലിന്റെ ഭാഗമായി. ക്രസന്റ് വെഞ്ചേഴ്സ്, സുക്ന വെഞ്ചേഴ്സ്, എൽജിഎൻഡി, ഓർബിറ്റ് സ്റ്റാർട്ടപ്പ്സ്, ടെക് സ്റ്റാർസ്, ഓറസേയ ക്യാപിറ്റൽ, ഓറിക്സ് ഫണ്ട്, ഷാർജ എന്റ്രപ്രണർഷിപ്പ് സെൻറർ, അമിമ വെഞ്ചേഴ്സ്, പ്ലസ് വിസി തുടങ്ങി ഗൾഫ് മേഖലയിലെ പ്രധാനപെട്ട നിക്ഷേപകർ പങ്കെടുത്തു. വൺട്രപ്രണർ കൂട്ടായ്മ വിവിധ മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പവലിയനും ജൈടെക്‌സിൽ തയ്യാറാക്കിയിട്ടുണ്ട്.

നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലേക്ക് വിപണി വ്യാപിപ്പിക്കാൻ വേദിയൊരുക്കുകയാണ് വൺട്രപ്രണറർ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുപത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 2000ത്തോളം സ്റ്റാർട്ടപ്പ് സ്ഥാപകർ വൺട്രപ്രണർ കൂട്ടായമയിൽ അംഗങ്ങളാണ്. ഗൾഫ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്റ്റാർട്ടപ്പുകൾക്ക് പ്രതിസന്ധിഘട്ടത്തിൽ വൺട്രപ്രണർ കമ്യൂണിറ്റിയുടെ സംരക്ഷണം ലഭ്യമായിട്ടുണ്ട്. സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് വിപണി വിപുലീകരണത്തിന്റെ പുതുവഴികൾ തുറന്നുകൊടുക്കുന്നതിനും നിക്ഷേപകർക്ക് മുന്നിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് നിക്ഷേപമൊരുക്കുന്നതിനും വൺട്രപ്രണർ കൂട്ടായ്മ അവസരങ്ങളൊരുക്കുന്നു. മാസം തോറും സ്റ്റാർട്ട് അപ്പ് സ്ഥാപകരുടെ മീറ്റപ്പും മെന്റർഷിപ്പ് സെഷനുകളും കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജങ്ക്ബോട്ട് (Junkbot) റോബോട്ടിക്‌സ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ഇഹ്തിഷാം പുത്തൂർ, സിലിക്കൺ വാലി 500 ഗ്ലോബൽ ആക്‌സിലറേറ്റർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്‌ഷോപ്പ്.എംഇ (Palntshop.me), സ്റ്റാർട്ടപ്പ് സ്ഥാപകൻ ജിമ്മി ജെയിംസ്, സ്റ്റാർട്ടപ്പ് ഇന്ത്യ മെന്റർ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വൺട്രപ്രണർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

ദുബായ് സർക്കാരിനു കീഴിലുള്ള ഡിറ്റെക് (Dtec), ഷാർജ സർക്കാരിനു കീഴിലുള്ള ഷെറ (Sherra), അബുദാബിലെ ഖലീഫ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങൾ വൺട്രപ്രണറുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

Onepreneur, a global startup group of Malayalee entrepreneurs, organized a Shark Tank-style investment event at Dubai GITEX, offering funding opportunities between Rs 10 lakh to Rs 2 crore to innovative startups.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version