600 കോടി ക്ലബ് കടന്ന ഒരേയൊരു ബോളിവുഡ് സിനിമയാണ് രാജ്കുമാർ റാവുവിന്റെ  സ്ത്രീ ടൂ. ചിത്രം ഇറങ്ങിയതിനു ശേഷം രാജ്കുമാർ റാവുവിന്റെ ആസ്തി 100 കോടിക്ക് മുകളിലാണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. Unflitered with Samdish എന്ന യൂട്യൂബ് ചാനലിലാണ് തന്റെ സാമ്പത്തിക ആസ്തിയെ കുറിച്ചുള്ള വാർത്തകളെ താരം നിഷേധിച്ചത്. സ്വന്തമായി വാങ്ങിയ വീടിന്റെ ഇഎംഐ ഇപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഷോറൂമിലേക്ക് ചുമ്മാ കയറിച്ചെന്ന് ആറ് കോടിയും മറ്റും വിലയുള്ള കാർ വാങ്ങാൻ മാത്രമൊന്നും സമ്പന്നനല്ല താനെന്നും ദേശീയ അവാർഡ് ജേതാവായ താരം പറഞ്ഞു. 50 ലക്ഷം വിലയുള്ള കാർ വാങ്ങണമെങ്കിൽ പോലും താൻ ഒരുപാട് ആലോചിക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ഒരു ആലോചനയുമില്ലാതെ വാങ്ങാവുന്ന കാർ 20 ലക്ഷത്തിന്റേതാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.  

ഒറ്റയടിക്ക് ധാരാളം പണം കയ്യിൽ വരുന്നത് അഭിനേതാക്കളുടെ മാനസികനിലയെ തകിടം മറിക്കാമെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന പണം ആളുകളുടെ ചിന്തകളേയും പ്രവർത്തികളേയും മാറ്റും.

രാജ്കുമാർ റാവുവിന്റെ കരിയർ വിജയങ്ങളിൽ നിന്നും വിജയങ്ങളിലേക്ക് പോവുകയാണ്. സ്ത്രീ ടൂവിന് ശേഷം വിക്കി വിദ്യാ കാ വോ വാലാ വീഡിയോ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി എത്തിയത്. 2024 ആഗസ്റ്റ് 15ന് ഇറങ്ങിയ സ്ത്രീ ടൂ 800 കോടിയിലധികം രൂപയാണ് ബോക്സോഫീസിൽ നേടിയത്.

ആറ് കോടി രൂപയാണ് സ്ത്രീ ടൂവിൽ അഭിനയിച്ചതിന് താരം പ്രതിഫലമായി വാങ്ങിയത്. അദ്ദേഹത്തിന്റെ ആസ്തി 80 കോടിയോളം രൂപ വരുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പൂ‌ണമായും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹത്തിന് മറ്റ് ബിസിനസ് സംരംഭങ്ങൾ ഒന്നുമില്ല. എന്നാൽ റിയൽ എസ്റ്റേറ്റ്, കാറുകൾ എന്നീ രംഗത്ത് അദ്ദേഹത്തിന് നിക്ഷേപമുണ്ട്. മുംബൈയിൽ ആഢംബര വീട് ഉള്ള താരത്തിന് Audi Q7, a Mercedes Benz CLA 200 എന്നീ വാഹനങ്ങളും Harley Davidson Fat Bob ബൈക്കുമുണ്ട്. ഒരു സിനിമയ്ക്ക് നിലവിൽ ആറ് കോടി വരെ വാങ്ങുന്ന താരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് രണ്ട് കോടി രൂപ വരെ വാങ്ങുന്നു.

Rajkumar Rao, the National Award-winning actor, clarifies his net worth amidst rumors following the success of Stree Too, which crossed 800 crores at the box office. Discover his financial insights and career achievements.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version