അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ സമ്പത്ത് കൊണ്ടും ആഡംബരം കൊണ്ടും അല്ല പേരെടുത്തത്, മറിച്ച് തന്റെ മുഖമുദ്രയായ ലാളിത്യം കൊണ്ടാണ്. ആ ലാളിത്യത്തിന്റെ പ്രതീകമായി അദ്ദേഹത്തിന്റെ ഒരു ചിത്രം മരണശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കോടീശ്വരൻമാരും കോടീശ്വര പുത്രൻമാരും കോടികളുടേയും ശതകോടികളുടേയും വാച്ചുകളും ആഡംബരവസ്തുക്കളും കൊണ്ട് ശേഖരം നിറയ്ക്കുമ്പോൾ ചിത്രത്തിൽ രത്തൻ ടാറ്റ അണിഞ്ഞ വാച്ചിന്റെ വില വെറും പതിനായിരം രൂപയാണ്.

7900 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ബിസിനസ് ഉടമയായിരുന്നു ഈ വാച്ച് ഉപയോഗിച്ചിരുന്നത് എന്നത് അവിശ്വസനീയമായി തോന്നാം.
നിത്യജീവിത്തിൽ അദ്ദേഹം ലാളിത്യം പിന്തുടർന്നിരുന്നു എന്നതിന്റെ തെളിവാണിത്.

ക്വാർഡ്‌സ് പവറുളള വിക്ടോറിനോക്‌സ് സ്വിസ് ആർമി റീക്കൺ വാച്ച് ആണ് ചിത്രത്തിൽ രത്തൻ ടാറ്റ ധരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കെയ്‌സിൽ പ്രസ് ഓൺ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ചിൽ 3,6,9 എന്നീ സംഖ്യകൾ ബോൾഡായിട്ട് രേഖപ്പടുത്തിയിട്ടുണ്ട്. സിമ്പിൾ ഡിസൈനിനൊപ്പം വാച്ചിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള സംവിധാനവും വാച്ചിലുണ്ട്. എയർക്രാഫ്റ്റ് കാരിയറുകളിൽ ഉള്ള പോലെയാണ് വാച്ചിലെ അക്ഷരങ്ങൾ. വിക്ടോറിനോക്സ് എന്ന സ്വിസ്സ് ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോഡൽ കൂടിയാണിത്.

1937 ഡിസംബർ 28ന് ജനിച്ച രത്തൻ ടാറ്റ 1991ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ആയി. അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ടാറ്റയുടെ ആസ്തി 5.8 ബില്ല്യൺ ഡോളറായിരുന്നു. രത്തൻ ടാറ്റയ്ക്ക് കീഴിൽ 2011 ആയപ്പോഴേക്കും 85 ബില്ല്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി ടാറ്റ മാറി. 1991 മുതൽ 2012 വരെ ടാറ്റയുടെ ചെയർമാൻ സ്ഥാനം വഹിച്ച രത്തൻ ടാറ്റ പിന്നീട് 2016-2017 കാലഘട്ടത്തിൽ ഇടക്കാല ചെയർമാനുമായി. ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിനു ശേഷം കമ്പനിയുടെ ദൈനംദിന കാര്യങ്ങളിൽ നിന്നും വിട്ടു നിന്ന രത്തൻ ടാറ്റ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും ചുക്കാൻ പിടിച്ചു. 

Discover how Ratan Tata’s choice of an affordable Victorinox watch reflects his simplicity and humility. Learn about the timepiece’s features, design, and the values it symbolizes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version